കോടശ്ശേരിയിൽ ഓൺലൈൻ പഠനത്തിന് വഴിതേടി വിദ്യാർഥികൾ
text_fieldsചാലക്കുടി: കോടശ്ശേരി പഞ്ചായത്തിെൻറ കിഴക്കൻ മേഖലകളിൽ ഓൺലൈൻ പഠനത്തിന് ഇൻറർനെറ്റ് സൗകര്യമില്ലാതെ വിദ്യാർഥികൾ വലയുന്നു. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കിഴക്കെ കുറ്റിച്ചിറ, പീലാർമുഴി വെട്ടിക്കുഴി, ചായ്പൻകുഴി പ്രദേശങ്ങളിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനം പ്രതിസന്ധിയിലാണ്.
ഈ മേഖലയിൽ നെറ്റ്വർക്ക് ലഭിക്കാത്തതാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടായത്. ഇതുകാരണം നെറ്റ്വർക്ക് കിട്ടുന്ന സ്ഥലം തേടി പോവേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.
കുട്ടികളുടെ പഠനം മുടങ്ങുമോയെന്ന ആശങ്കയിലാണ് പല രക്ഷിതാക്കളും. നെറ്റ്വർക്ക് കണക്ഷൻ ലഭിക്കുന്ന സ്ഥലങ്ങളിൽ മരക്കൂട്ടങ്ങളുടെ നടുവിൽ ഒട്ടും സുരക്ഷയില്ലാതെ ടെൻറുകളിലിരുന്നാണ് പല വിദ്യാർഥികളും ഈ വർഷക്കാലത്ത് പഠിക്കേണ്ടി വരുന്നത്. ഇടത്തരം കർഷകരും തൊഴിലാളികളും അടങ്ങുന്ന പ്രദേശവാസികൾക്ക് കേബ്ൾ വഴി വൈഫൈ കണക്ഷൻ എടുക്കാനുള്ള ചെലവ് താങ്ങാനാവില്ല. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.