െറഗുലർ ക്ലാസ് തുടങ്ങുേമ്പാഴും ഡിജിറ്റൽ പഠന സൗകര്യമില്ലാതെ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ മൂന്നാഴ്ച നീണ്ട ട്രയൽ സംപ്രേക്ഷണം പൂർത്തിയാക്കി തിങ്കളാഴ്ച െറഗുലർ ക്ലാസ് തുടങ്ങുേമ്പാഴും പഠന സൗകര്യമില്ലാത്തവരുടെ കാര്യത്തിൽ പരിഹാരമുണ്ടാക്കാനാകാതെ സർക്കാർ.
പഠനസൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണ് രണ്ടാഴ്ച ക്ലാസുകൾ ട്രയൽ സംപ്രേഷണം നടത്തിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം ട്രയൽ ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.
പഠന സൗകര്യമില്ലാത്തവരുടെ കണക്ക് സ്കൂൾ തലത്തിൽ ജൂൺ നാലിനകം ശേഖരിക്കാനായിരുന്നു നിർദേശം. ഇതുവരെയും കണക്ക് ശേഖരിച്ചുകഴിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ വിശദീകരണം.
മുഴുവൻ വിദ്യാർഥികൾക്കും പഠന സൗകര്യമൊരുക്കാതെയാണ് െറഗുലർ ക്ലാസിലേക്ക് സർക്കാർ കടക്കുന്നതെന്നാണ് പ്രധാന പരാതി.പഠന സൗകര്യമില്ലാത്തവർക്ക് സൗകര്യമൊരുക്കാൻ സഹകരണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭ്യർഥന നടത്തിയിരുന്നു. അപ്പോഴും എത്ര കുട്ടികൾക്കാണ് സൗകര്യമില്ലാത്തതെന്ന കണക്കില്ലായിരുന്നു.
സമഗ്ര ശിക്ഷ കേരളം നടത്തിയ വിവര ശേഖരണത്തിെൻറ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഏഴ് ലക്ഷത്തോളം പേർക്ക് ഡിജിറ്റൽ/ഒാൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കണക്കുകളാണ് അനൗദ്യോഗികമായി പുറത്തുവരുന്നത്.
ജൂലൈയിൽ പത്ത്, പ്ലസ് ടു ക്ലാസുകാർക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം നടത്താൻ വഴിയൊരുക്കുന്ന രീതിയിൽ സ്കൂൾതലത്തിൽ ഒാൺലൈൻ ക്ലാസ് നടത്താനും തീരുമാനമുണ്ടായിരുന്നു.
എന്നാൽ സ്മാർട് ഫോൺ, ലാപ്ടോപ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ അഭാവവും ക്ലാസ് നടത്തേണ്ട പ്ലാറ്റ്ഫോം സംബന്ധിച്ച തീരുമാനം വൈകുന്നതും കാരണം ഒാൺലൈൻ ക്ലാസ് തുടങ്ങുന്നതിലും അന്തിമ തീരുമാനമായിട്ടില്ല.
െറഗുലർ ക്ലാസുകൾ ഇന്നുമുതൽ
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സ്കൂൾ വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ െറഗുലർ ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച തുടങ്ങും. പ്രീ പ്രൈമറി മുതല്‍ 10 വരെ ക്ലാസുകാര്‍ക്ക് മൂന്നാഴ്ചയും പ്ലസ് ടു വിഭാഗത്തിന് രണ്ടാഴ്ചയും നീണ്ട ട്രയല്‍ സംപ്രേഷണം പൂർത്തിയാക്കിയാണ് െറഗുലർ ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകളും സമയക്രമവും www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.