കാലിക്കറ്റിൽ ബി.എഡ് ഫലം വൈകുന്നതിൽ വിദ്യാർഥികൾ ആശങ്കയിൽ
text_fieldsപെരിന്തല്‍മണ്ണ: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിെല ബി.എഡ് കോഴ്സിെൻറ അവസാന സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയം ഇനിയും ആരംഭിച്ചിട്ടില്ലാത്തത് ഫലപ്രഖ്യാപനം വൈകുന്നതിന് ഇടയാക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക.
ഇത് ഉപരിപഠനത്തിനും പി.എസ്.സി പരീക്ഷ എഴുതുന്നതിനുമുള്ള അവസരം നഷ്ടപ്പെടുത്തും.
മൂല്യനിര്‍ണയം ഇനിയും നീണ്ടുപോയാല്‍ ഒരുവര്‍ഷം നഷ്ടമാവുന്നതിനുപുറമേ പലവിദ്യാര്‍ഥികള്‍ക്കും സെറ്റ്, കെ.ടെറ്റ് യോഗ്യത പരീക്ഷ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് ഹാജരാവാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും ചൂണ്ടിക്കാട്ടുന്നു. പലരും കാത്തിരുന്ന ഹൈസ്‌കൂള്‍ അധ്യാപക പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസരം ഇതിെൻറ പേരിൽ നഷ്ടപ്പെടാനുമിടയുണ്ട്.
കോളജുകളില്‍നിന്ന് ഉടനടി ഉത്തരപേപ്പറുകള്‍ ശേഖരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹോം മൂല്യനിര്‍ണയം നടത്തി ഫലംപ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്നും ഫലം പ്രഖ്യാപിക്കാൻ നടപടിക്ക് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.