എം.ബി.ബി.എസ് പഠിക്കാം വിദേശത്ത്
text_fieldsകോഴിക്കോട്: മക്കളെ ഡോക്ടറാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുമായി മാധ്യമത്തിെൻറ ആതിഥേയത്വത്തിൽ മൈക്രോടെക് സംഘടിപ്പിക്കുന്ന വെബിനാർ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കും.
അന്താരാഷ്ട്ര നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെയുള്ള പഠനം എങ്ങനെ സാധ്യമാകും, 2020 നീറ്റ് യോഗ്യത ഇല്ലാതെ എങ്ങനെ അഡ്മിഷൻ നേടാം, വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും സ്ഥിരതാമസത്തിനും (പി.ആർ) സൗകര്യം എങ്ങനെ ലഭിക്കും, മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഇേൻറൺഷിപ് സൗകര്യം എവിടെയെല്ലാം ലഭിക്കും തുടങ്ങി വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതായ വിഷയങ്ങൾ വിദഗ്ധർ പങ്കു െവക്കും.
വെബിനാറിൽ പ്രശസ്ത കരിയർ കൗൺസലറും ലൈഫ് കോച്ചുമായ ജമാലുദ്ദീൻ മാളിക്കുന്ന് വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.
വിവിധ രാജ്യങ്ങളിലെ എം.ബി.ബി.എസ് പ്രവേശന മാനദണ്ഡങ്ങളും വിസ നടപടിക്രമങ്ങളും ഇ.കെ പീറ്റർ (ജി.എം, മൈക്രോടെക്), അമൃത (അഡ്മിൻ മാനേജർ, മൈക്രോടെക്) എന്നിവർ പരിചയപ്പെടുത്തും. വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ: madhyamam.com/webinar. വിവരങ്ങൾക്ക് : +91 8590600663.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.