കാർഷിക സർവകലാശാല വിദ്യാർഥികൾക്ക് ആസ്ട്രേലിയയിൽ പഠനാവസരം
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാല അടക്കം രാജ്യത്തെ കാർഷിക സർവകലാശാലകളിലെ വിദ്യാർഥികൾക്ക് ആസ്ട്രേലിയയിൽ പഠനാവസരം ഒരുങ്ങുന്നു. ആസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയുമായി ഇത് സംബന്ധിച്ച് ധാരണയായി.
വിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളിൽ സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാല വൈസ് ചാൻസലർമാരും കാർഷിക ഗവേഷണ കൗൺസിലിലെ മുതിർന്ന ശാസ്ത്രജ്ഞരുമടങ്ങുന്ന സംഘം നടത്തിയ സിഡ്നി സർവകലാശാല സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടന്നത്. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകും സംഘത്തിൽ ഉണ്ടായിരുന്നു.
പിഎച്ച്.ഡി ഗവേഷണ പ്രവർത്തനങ്ങളിലെ നടപടികൾ ലഘൂകരിക്കാനും കൂടുതൽ വിദ്യാർഥികൾക്ക് വിദേശ വിദ്യാഭ്യാസ അവസരം ലഭ്യമാക്കാനും തീരുമാനമായതായി കേരള കാർഷിക സർവകലാശാല വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.