കേരള ഹൈകോടതിയിൽ സിസ്റ്റം ഓഫിസർ, സോഫ്റ്റ്വെയർ ഡെവലപ്പർ
text_fieldsകേരള ഹൈകോടതി വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്.
1. മാനേജർ (ഐ.ടി), ഒഴിവ് 1. ശമ്പളനിരക്ക് 107800-16000 രൂപ. യോഗ്യത: ബി.ടെക്/എം.ടെക് (ഐ.ടി/CS/EC), ഐ.ടി മേഖലയിൽ മാനേജീരിയൽ തസ്തികയിൽ ചുരുങ്ങിയത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം.
2. സിസ്റ്റം എൻജിനീയർ, ഒഴിവ് 1. ശമ്പളനിരക്ക് 59300-120900 രൂപ. യോഗ്യത: ബി.ടെക്/എം.ടെക് (IT/CS/EC), സിസ്റ്റം/നെറ്റ്വർക്ക്/ഡേറ്റ ബേസ് അഡ്മിനിസ്ട്രേഷനിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
3. സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, ഒഴിവ് മൂന്ന്. ശമ്പളനിരക്ക് 59300-120900 രൂപ. യോഗ്യത: ബി.ടെക്/എം.ടെക്/എം.സി.എ/എം.എസ്.സി (ഇലക്ട്രോണിക്സ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ്), പ്രോഗ്രാമിങ്ങിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
4. സീനിയർ സിസ്റ്റം ഓഫിസർ, ഒഴിവുകൾ 14. ശമ്പളനിരക്ക് 51400-110300 രൂപ. യോഗ്യത: ഡിപ്ലോമ/ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (ഇലക്ട്രോണിക്സ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ് വെയർ) ബി.സി.എ/എം.സി.എ; ഇ-കോർട്ട്സ് പ്രോജക്ടിൽ സിസ്റ്റം അസിസ്റ്റന്റ്/ഓഫിസറായി മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hckrecruitment.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി നവംബർ ആറു മുതൽ 28വരെ അപേക്ഷിക്കാം. ഡിസംബർ എട്ടിനകം ഫീസ് അടച്ച് അപേക്ഷാനടപടികൾ പൂർത്തിയാക്കണം. സെലക്ഷൻ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.