തമിഴ്നാട് കേന്ദ്ര സർവകലാശാലയിൽ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി, എം.ഫിൽ, പി.എച്ച്ഡി പ്രവേശനം
text_fieldsതമിഴ്നാട് കേന്ദ്ര സർവകലാശാലയിൽ 2018-19 വർഷം നടക്കുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ വാഴ്സിറ്റികളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയുടെ (സി.യു.സി.ഇ.ടി) റാങ്ക് പരിഗണിച്ചാണ് ഇവിടെ അഡ്മിഷൻ. ഏപ്രിൽ 28, 29 തീയതികളിലായി ദേശീയതലത്തിൽ നടത്തുന്ന സി.യു.സി.ഇ.ടിയിൽ പെങ്കടുക്കുന്നതിന് ഒാൺലൈനായി മാർച്ച് 26 വരെ അപേക്ഷകൾ സ്വീകരിക്കും. www.cucetexam.inൽ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പണം നടത്തേണ്ടത്.
സെൻട്രൽ യൂനിവേഴ്സിറ്റി ഒാഫ് തമിഴ്നാട് നീലക്കുടി, തിരുവരൂർ കാമ്പസുകളിലും മറ്റും ഇക്കൊല്ലം നടത്തുന്ന കോഴ്സുകൾ ഇവയാണ്.
* ഇൻറഗ്രേറ്റഡ് എം.എസ്സി (അഞ്ചു വർഷം) -കെമിസ്ട്രി, ലൈഫ് സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് പഠനാവസരം.
* ഇൻഗ്രേഡറ്റഡ് എം.എ (അഞ്ചു വർഷം) -ഇക്കണോമിക്സ് (മദ്രാസ് സ്കൂൾ ഒാഫ് ഇക്കണോമിക്സ്, ചെന്നൈയിലാണ് കോഴ്സ് നടത്തുന്നത്.
* ഇൻറഗ്രേറ്റഡ് ബി.എസ്സി ബി.എഡ് (നാലു വർഷം)
* ബാച്ചിലർ ഒാഫ് പെർേഫാമിങ് ആർട്സ് (ബി.പി.എ) -മ്യൂസിക്
* എം.എ പ്രോഗ്രാമുകൾ (രണ്ടു വർഷം) -ക്ലാസിക്കൽ തമിഴ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷൻ
* മാസ്റ്റർ ഒാഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു)
* മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്േട്രഷൻ (എം.ബി.എ)
* മാസ്റ്റർ ഒാഫ് കോമേഴ്സ് (എം.കോം)
* എം.എസ്സി പ്രോഗ്രാമുകൾ (രണ്ടു വർഷം) -അൈപ്ലഡ് സൈക്കോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എപ്പിഡെമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത്, ജിയോഗ്രഫി, മൈക്രോബയോളജി
* എം.ടെക് (മെറ്റീരിയൽസ് സയൻസ്)
ഇൻറഗ്രേറ്റഡ് മാസ്റ്റർ ഒാഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
മദ്രാസ് സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ നടത്തുന്ന രണ്ടു വർഷത്തെ പ്രോഗ്രാമുകൾ
* എം.എ ഇക്കണോമിക്സ് (ആക്ച്വുറിയൽ ഇക്കണോമിക്സ്)
* എം.എ ഇക്കേണാമിക്സ് (അപ്ലൈഡ് ക്വാണ്ടിറ്റേറ്റിവ് ഫിനാൻസ്)
* എം.എ ഇക്കണോമിക്സ് (എൻവയോൺമെൻറൽ ഇക്കണോമിക്സ്)
* എം.എ ഇക്കണോമിക്സ് (ഫിനാൻഷ്യൽ ഇക്കണോമിക്സ്)
* എം.എ ഇക്കണോമിക്സ് (ജനറൽ ഇക്കണോമിക്സ്)
കോയമ്പത്തൂരിലെ സർദാർ വല്ലഭായി പേട്ടൽ ഇൻറർനാഷനൽ സ്കൂൾ ഒാഫ് ടെക്സ്റ്റൈൽ മാനേജ്മെൻറിൽ (എസ്.വി.പി.െഎ.എസ്.ടി.എം) നടത്തുന്ന കോഴ്സുകൾ
* ബി.എസ്സി ടെക്സ്റ്റൈൽസ്
* എം.ബി.എ (ടെക്സ്റ്റൈൽ/അപ്പാരൽ/റീെട്ടയിൽ മാനേജ്മെൻറ്)
തമിഴ്നാട് സെൻട്രൽ വാഴ്സിറ്റിയുടെ എം.ഫിൽ, പി.എച്ച്ഡി പ്രോഗ്രാമുകൾ
* എം.ഫിൽ -പഠനവിഷയങ്ങൾ: അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ജിയോഗ്രഫി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാനേജ്മെൻറ്, മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിസിക്സ്, സോഷ്യൽവർക്ക്, തമിഴ്.
* പി.എച്ച്ഡി പ്രോഗ്രാമുകൾ -ഗേവഷണ പഠനമേഖലകൾ അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എജുക്കേഷൻ, ഇംഗ്ലീഷ്, എല്ലിഡെമിേയാളജി ആൻഡ് പബ്ലിക് ഹെൽത്ത്, ജിയോഗ്രഫി, ഹിന്ദി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാത്തമാറ്റിക്സ്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്സ്, സോഷ്യൽ വർക്ക്, തമിഴ്.
എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങൾ, യോഗ്യത മാനദണ്ഡങ്ങൾ, സീറ്റുകൾ, ഫീസ് നിരക്ക് ഉൾപ്പെടെ സമഗ്ര വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവ www.cutn.ac.in, www.cucetexam.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കുന്നതാണ്.സംശയനിവാരണത്തിന് admission@cutn.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.