പ്രഫഷനൽ പി.ജി കോഴ്സുകളിൽ ‘ടാൻസെറ്റ്’ മേയ് 19, 20ന്
text_fieldsതമിഴ്നാട്ടിലെ ഗവ./എയ്ഡഡ്/സ്വകാര്യ-സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും വാഴ്സിറ്റി ഡിപ്പാർട്മെൻറുകളിലും മറ്റ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മറ്റും 2018-19 വർഷം നടത്തുന്ന െറഗുലർ എം.ബി.എ, എം.സി.എ, എം.ഇ/എം.ടെക്/മാസ്റ്റർ ഒാഫ് ആർകിടെക്ചർ/മാസ്റ്റർ ഒാഫ് പ്ലാനിങ് േകാഴ്സുകളിലേക്കുന്ന തമിഴ്നാട് കോമൺ എൻട്രൻസ് ടെസ്റ്റ് (ടാൻസെറ്റ് -2018) മേയ് 19, 20 തീയതികളിൽ നടക്കും. ചെന്നൈയിലെ അണ്ണാ യൂനിവേഴ്സിറ്റിയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
അന്യസംസ്ഥാനങ്ങളിലുള്ളവർക്കും (കേരളം ഉൾപ്പെടെ) വ്യവസ്ഥകൾക്ക് വിധേയമായി ഇൗ എൻട്രൻസ് ടെസ്റ്റിൽ പെങ്കടുക്കാവുന്നതാണ്.
അഡ്മിഷൻ അധികാരികൾ/വാഴ്സിറ്റികൾ നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാവും പ്രവേശനം.
ചെന്നൈ, കോയമ്പത്തൂർ, ചിദംബരം, ഡിണ്ടിഗൽ, ഇൗറോഡ്, കാരായ്കുടി, മധുര, നാഗർകോവിൽ, സേലം, തഞ്ചാവൂർ, തിരുനെൽവേലി, തിരുച്ചിറപ്പള്ളി, വെല്ലൂർ വില്ലുപുരം, വിരുതുനഗർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. എൻട്രൻസ് ടെസ്റ്റ് ഫീസ് ഒാരോ പ്രോഗ്രാമിനും 500 രൂപയാണ്. ഒരാൾക്ക് ഒന്നിൽ കൂടുതൽ പ്രോഗ്രാമിന് അഡീഷനൽ ഫീസ് നൽകി അപേക്ഷിക്കാം. ടെസ്റ്റ് ഫീസ് ഒാൺലൈനായി അടക്കണം.
‘ടാൻസെറ്റ് 2018’ൽ പെങ്കടുക്കുന്നതിനുള്ള യോഗ്യതാമാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ www.annauniv.edu/tancet2018 ൽ ലഭിക്കും. അപേക്ഷ ഒാൺലൈനായി നിർദേശാനുസരണം ഇതേ വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. മൂന്ന് ടെസ്റ്റുകൾക്കും കൂടി ഒറ്റ അപേക്ഷ മതി. ഒാൺലൈൻ അപേക്ഷസമർപ്പണത്തിന് ഏപ്രിൽ 23 വരെ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.annauniv.edu/tancet2018.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.