അധ്യാപക നിയമനത്തിൽ കാലിക്കറ്റ് സർവകലാശാലയോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: അധ്യാപക നിയമന വിവാദത്തിൽ കാലിക്കറ്റ് സർവകലാശാലയോട് ഹൈകോടതി വിശദീകരണം തേടി. സിൻഡിക്കേറ്റംഗം റഷീദ് അഹമ്മദിന്‍റെ ഹരജിയിലാണ് നടപടി.
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അധ്യാപക നിയമനത്തിൽ റിസർവേഷൻ ക്രമം വ്യക്തമാക്കുന്ന റോസ്റ്റർ ആവശ്യപ്പെട്ടാണ് സിൻഡിക്കേറ്റംഗം റഷീദ് അഹമ്മദ് കോടതിയെ സമീപിച്ചത്. റിസർവേഷൻ ക്രമം നേരത്തെ പുറത്തുവിടാത്തത് വിവാദമായിരുന്നു. ഈ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്.
ജനുവരി 30ന് നടന്ന സിൻഡിക്കേറ്റ് യോഗം റിസർവേഷൻ റോസ്റ്റർ അംഗീകരിച്ചതായി മിനുട്സിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ റോസ്റ്റർ കോപ്പി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് കാണിച്ചാണ് റഷീദ് അഹമ്മദ് കോടതിയെ സമീപിച്ചത്.
സംവരണ തസ്തിക ഏതെന്ന് വ്യക്തമാക്കാതെയാണ് കാലിക്കറ്റ് സർവകലാശാല നിയമന വിജ്ഞാപനമിറക്കിയത്. നിയമനം നടത്തുമ്പോഴും റോസ്റ്റർ പരസ്യമാക്കിയില്ല.
സംവരണ വ്യവസ്ഥകള്‍ പാലിച്ചോ എന്ന് പരിശോധിക്കാന്‍ നിയമന റോസ്റ്റർ ആവശ്യപ്പെട്ടങ്കിലും നിയമനം പൂർത്തിയായ ശേഷം പരസ്യപ്പെടുത്താമെന്ന മറുപടിയാണ് ലഭിച്ചത്. പാർട്ടി ബന്ധുക്കളെ നിയമിച്ചുവെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമന റോസ്റ്റർ കാണാതെ നിയമനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സിന്‍ഡിക്കേറ്റംഗം റഷീദ് അഹമ്മദ് എല്ലാ നിയമന തീരുമാനത്തിലും വിയോജനക്കുറിപ്പെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.