വി.എസ്.എസ്.സിയിൽ ടെക്നിക്കൽ/ സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ: 112 ഒഴിവുകൾ
text_fieldsതിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.vssc.gov.inൽ. നിർദേശാനുസരണം മേയ് 16-18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തികകൾ താഴെ:
ടെക്നിക്കൽ അസിസ്റ്റന്റ്- ശമ്പളനിരക്ക് 44,900 -1,42,400 രൂപ. തുടക്കത്തിൽ പ്രതിമാസം 70,900 രൂപ ശമ്പളം ലഭിക്കും. ഡിസിപ്ലിനുകളും ഒഴിവുകളും. ഇലക്ട്രോണിക്സ്-24, മെക്കാനിക്കൽ -20, കമ്പ്യൂട്ടർ സയൻസ് -6, കെമിക്കൽ -5, സിവിൽ -3, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് -1, ഓട്ടോമൊബൈൽ -1. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ്, ശമ്പളനിരക്ക് മുകളിലേത് തന്നെ. കെമിസ്ട്രി ഡിസിപ്ലിനിൽ 2 ഒഴിവുകൾ. യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി കെമിസ്ട്രി ബിരുദം.
ലൈബ്രറി അസിസ്റ്റന്റ്, ഒഴിവ് -1, ശമ്പളനിരക്ക് 44900-1,42,400 രൂപ. യോഗ്യത: ബിരുദം, ലൈബ്രറി സയൻസ് / ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. പ്രായപരിധി: 34. ഈ തസ്തികകൾക്ക് ഓൺലൈനായി മേയ് 16വരെ അപേക്ഷ സ്വീകരിക്കും.
ടെക്നീഷ്യൻ-ബി, ശമ്പള നിരക്ക് 21,700-69,100 രൂപ. തുടക്കത്തിൽ പ്രതിമാസം 34,200 രൂപ ശമ്പളം ലഭിക്കും. ഡിസിപ്ലിനുകളും ഒഴിവുകളും. ഫിറ്റർ -17, ഇലക്ട്രോണിക് മെക്കാനിക് -8, ഇലക്ട്രീഷ്യൻ -6, മെഷീനിസ്റ്റ് -4, MR & AC -3, ടർണർ-2, പ്ലംബർ -2, മെക്കാനിക് മോട്ടോർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ-1. യോഗ്യത: SSLC/തത്തുല്യ, ബന്ധപ്പെട്ട ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ്.
റേഡിയോ ഗ്രാഫർ എ, ശമ്പളനിരക്ക് 25,500-81,100 രൂപ. പ്രതിമാസം 40,200 രൂപ ശമ്പളം ലഭിക്കും. ഒഴിവ് -1. യോഗ്യത: റേഡിയോഗ്രഫി ഫസ്റ്റ്ക്ലാസ് ഡിപ്ലോമ. പ്രായപരിധി 18-35. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃതമായ ഇളവുണ്ട്. ഈ തസ്തികകൾക്ക് ഓൺലൈനായി മേയ് 18 വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. സെലക്ഷൻ നടപടികൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.