സാങ്കേതിക സർവകലാശാല ബി.ടെക്: ജയിക്കാൻ 38 വിഷയങ്ങൾ മതി; 45 വേണ്ട
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ ബി.ടെക് പാഠ്യപദ ്ധതി പരിഷ്കരണത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം. നാലുവർഷം ദൈഘ്യമുള്ള 25 ബി.ടെക് കോഴ്സുകളുടെയും മൊത്തം ക്രെഡിറ്റുകൾ എ.ഐ.സി.ടി.ഇ നിർദേശപ്രകാരം 182ൽ നിന്ന് 162 ആയി കുറച് ചു. ഇതോടെ തിയറി വിഷയങ്ങൾ 45ൽ നിന്ന് 38 ആകും.
150 മാർക്കുള്ള തിയറി വിഷയങ്ങൾക്ക് 100 മാർക് ക് യൂനിവേഴ്സിറ്റിയുടെ സെമസ്റ്റർ പരീക്ഷകൾക്കും 50 മാർക്ക് ആഭ്യന്തര മൂല്യനിർണയ (ഇേ ൻറണൽ)ത്തിനുമായിരിക്കും. രണ്ടിനും കൂടി കുറഞ്ഞത് 75 മാർക്ക് ലഭിച്ചാൽ മാത്രമേ വിജയിക് കാനാകൂ.
ഇനിമുതൽ, ആഭ്യന്തര മൂല്യനിർണയത്തിന് മിനിമം മാർക്ക് നിർബന്ധമില്ല. ആഭ്യ ന്തര മൂല്യനിർണയം വഴി ലഭിക്കുന്ന മാർക്കുകൾ യൂനിവേഴ്സിറ്റി പരീക്ഷകൾക്ക് ലഭിക്കുന ്ന മാർക്കുകൾക്ക് ആനുപാതികമായി ഏകീകരിക്കപ്പെടുകയും ചെയ്യും. യൂനിവേഴ്സിറ്റി പരീക്ഷ എഴുതാൻ 75 ശതമാനം ഹാജറുണ്ടാകണം.
പ്രായോഗികപരിശീലന വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി പ്രാക്റ്റിക്കലിനും ഇനിമുതൽ യൂനിവേഴ്സിറ്റി പരീക്ഷകളുണ്ടാകും. 75 മാർക്കിന് നടത്തുന്ന യൂനിവേഴ്സിറ്റി പ്രാക്ടിക്കൽ പരീക്ഷയിൽ കുറഞ്ഞത് 30 മാർക്ക് നേടിയാൽ മാത്രമേ വിജയിക്കാനാകൂ.
ഇന്ത്യൻ ഭരണഘടന, തൊഴിൽ നൈതികത, വ്യവസായികസുരക്ഷ, സുസ്ഥിര വികസനം, ദുരന്തനിവാരണം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ എല്ലാ എൻജിനീയറിങ് ശാഖകളിലും നിർബന്ധമായും വിജയിക്കേണ്ട നോൺ ക്രെഡിറ്റ് കോഴ്സുകളാക്കി.
എം.സി.എ മൂന്നാം സെമസ്റ്റർ കോഴ്സിെൻറ രജിസ്ട്രേഷന് 27 ക്രെഡിറ്റുകൾ വേണം എന്ന നിബന്ധന അഞ്ചാം സെമസ്റ്ററിലേക്ക് മാറ്റാനും തീരുമാനിച്ചു. കലാകായിക മത്സരങ്ങളിൽ യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഡ്യൂട്ടി ലീവുകൾ, ഗ്രേസ് മാർക്കുകൾ എന്നിവക്കുള്ള പുതിയ നിബന്ധനകൾ നിലവിലുള്ള എല്ലാ ബാച്ചുകൾക്കും ബാധകമാക്കി. പുതിയ സ്കീമിലെ ഹാജർ നിബന്ധനകൾ ബി.ടെക്, എം.ടെക്, എം.സി.എ തുടങ്ങിയ എല്ലാ കോഴ്സുകൾക്കും ഏകീകരിക്കാൻ തീരുമാനിച്ചു.
വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോ-വൈസ് ചാൻസലർ ഡോ.എസ്.അയൂബ്, ഡീൻമാരായ ഡോ.ജെ.ശ്രീകുമാർ, ഡോ. വൃന്ദ വി. നായർ, അക്കാദമിക് ഡയറക്ടർ ഡോ.കെ.ഗോപകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ബി.ടെക് ഒാണേഴ്സ് എല്ലാ കോളജുകളിലും
പ്രത്യേക എൻജിനീയറിങ് ശാഖയിലെ ആഴത്തിലുള്ള വിജ്ഞാനം ലക്ഷ്യമാക്കി ആരംഭിച്ച ബി.ടെക് ഒാണേഴ്സ് ഡിഗ്രിക്കുള്ള രജിസ്ട്രേഷൻ വ്യവസ്ഥകൾ അക്കാദമിക് കൗൺസിൽ ഉദാരമാക്കി. എൻ.ബി.എ അക്രഡിറ്റേഷനും പ്രസ്തുത ശാഖയിൽ എം.ടെക് കോഴ്സും ഉള്ള കോളജുകളിലെ വിദ്യാർഥികൾക്കാണ് നിലവിൽ ഒാണേഴ്സ് ഡിഗ്രിക്ക് അർഹത ഉണ്ടായിരുന്നത്. ഈ വ്യവസ്ഥകൾ ഒഴിവാക്കി. 2019 സ്കീം പ്രകാരം എല്ലാ കോളജുകളിലെയും 8.5 ഗ്രേഡിന് മുകളിൽ മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒാണേഴ്സിന് രജിസ്റ്റർ ചെയ്യാം. അഞ്ചാം സെമസ്റ്റർ മുതൽ ഈ വിദ്യാർഥികൾ അഞ്ച് വിഷയങ്ങൾ അധികമായി പഠിച്ച് 20 ക്രെഡിറ്റുകൾ നേടണം. ഇവയിൽ രണ്ടെണ്ണം യൂനിവേഴ്സിറ്റി അംഗീകരിച്ച ‘മൂക്’ ഓൺലൈൻ കോഴ്സുകൾ ആയിരിക്കണം.
ഏത് സാങ്കേതികശാഖയിലും പഠിക്കുന്ന വിദ്യാർഥികൾക്ക് മറ്റ് ശാഖകളിലെ നവീനമായ വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കുന്ന വിധത്തിൽ ബി.ടെക് മൈനർ ബിരുദവും 2019 സ്കീമിൽ ആരംഭിക്കും. സാങ്കേതിക വ്യവസായ മേഖലയിലെയും ഐ.ടി അനുബന്ധ വിവരസാങ്കേതിക, നൈപുണ്യവികസന, സ്റ്റാർട്ടപ് രംഗങ്ങളിലെയും സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും കമ്പനികൾക്കും മൈനർ കോഴ്സുകൾ നടത്താനുള്ള അനുവാദമുണ്ടാവും.
വ്യവസായികരംഗത്തെ വൈവിധ്യവത്കരണത്തിന് അനുബന്ധമായി ഉയർന്നുവരുന്ന കാലികപ്രാധാന്യമുള്ള വിഷയങ്ങൾ തത്സമയംതന്നെ പഠിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കുന്ന രീതിയിലാണ് ഈ കോഴ്സിെൻറ ഘടനയും നടത്തിപ്പും വിഭാവനം ചെയ്തിരിക്കുന്നത്. ബി.ടെക് മൈനറിന് രജിസ്റ്റർ ചെയ്യാൻ ഗ്രേഡ് നിബന്ധനകളില്ല. മൂന്നാം സെമസ്റ്റർ മുതൽ അഞ്ച് കോഴ്സുകളിൽ നിന്നായി 20 ക്രെഡിറ്റുകൾ അധികമായി നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.