സാേങ്കതിക സർവകലാശാല ബി.ടെക് ഇയർ ഒൗട്ട് ഒരു വർഷത്തേക്ക് ഉേപക്ഷിക്കുന്നു
text_fieldsതിരുവനന്തപുരം: അധ്യയനവും പരീക്ഷയും താളംതെറ്റിയതോടെ സാേങ്കതിക സർവകലാശാല ഇൗ വർഷത്തേക്ക് ഇയർ ഒൗട്ട് സമ്പ്രദായം ഒഴിവാക്കുന്നു. ഫൈനൽ സെമസ്റ്റർ ഒഴികെ പരീക്ഷകൾ ഒഴിവാക്കാനും ധാരണയായി. ഇക്കാര്യത്തിൽ 23ന് ചേരുന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനമെടുക്കും. അവസാനവർഷ പരീക്ഷ നടത്താൻ യു.ജി.സി നിർദേശമുള്ളതിനാൽ ഇക്കാര്യവും സിൻഡിേക്കറ്റ് ചർച്ച ചെയ്യും.
അവസാന വർഷത്തേത് ഒഴികെയുള്ള പരീക്ഷ ഒഴിവാക്കാനും മുൻ വർഷ/ സെമസ്റ്ററുകളിലെ പ്രകടനം വിലയിരുത്തി മാർക്ക് നൽകാനുമായിരുന്നു യു.ജി.സി നിർദേശം. ഇൗ സാഹചര്യത്തിലാണ് സാേങ്കതിക സർവകലാശാല തീരുമാനം. ബി.ടെക് നാലാം സെമസ്റ്ററിൽനിന്ന് അഞ്ചിലേക്ക് പോകാൻ വിദ്യാർഥിക്ക് ഒന്നും രണ്ടും സെമസ്റ്ററുകളിലെ 26 ക്രെഡിറ്റുകൾ പാസാകണം.
പാസാകാത്തവർ ഇയർ ഒൗട്ടായി അതെ സെമസ്റ്ററിൽ തുടരേണ്ടിവരും. ഇതെ രീതിയിൽ ആറാം സെമസ്റ്ററിൽനിന്ന് ഏഴിലേക്ക് പോകാൻ ആദ്യ നാല് സെമസ്റ്ററുകളിലെ 52 ക്രെഡിറ്റുകളും പാസാകണം. ഇൗ രീതിയിലുള്ള ഇയർ ഒൗട്ട് സമ്പ്രദായമാണ് കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തേക്ക് ഉപേക്ഷിക്കുന്നത്. ഇതുവഴി വിദ്യാർഥികൾക്ക് ജയപരാജയം പരിഗണിക്കാതെ അഞ്ച്, ഏഴ് സെമസ്റ്ററുകളിലേക്ക് പ്രവേശനം ലഭിക്കും.
മുൻ സെമസ്റ്ററിലെ പ്രകടനം വിലയിരുത്തി മാർക്ക്
സർവകലാശാലയുടെ മുൻ സെമസ്റ്ററുകളിലെ ഗ്രേഡ് പോയൻറ് ആവറേജിൽ (എസ്.ജി.പി.എ) നിന്ന് പരീക്ഷ നടക്കാനുള്ള സെമസ്റ്ററിനായി ഗ്രേഡ് തയാറാക്കും. ഇതിനായി വിദ്യാർഥികൾക്ക് കോളജ് തലത്തിൽ 50ൽ ലഭിച്ച ഇേൻറണൽ മാർക്ക് കൂടി പരിഗണിക്കും. ഇവ രണ്ടും പരിഗണിച്ച് സോഫ്റ്റ്വെയർ അധിഷ്ഠിതമായായിരിക്കും പുതിയ മാർക്കും എസ്.ജി.പി.എയും തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.