Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകൈറ്റിന്റെ ഇ-ക്യൂബ്...

കൈറ്റിന്റെ ഇ-ക്യൂബ് പദ്ധതിക്ക് ടെക്നോളജി സഭ ദേശീയ പുരസ്കാരം

text_fields
bookmark_border
kite CEO K Anvarsadat received award
cancel
camera_alt

കൈറ്റിന് ലഭിച്ച ടെക്നോളജി സഭ ദേശീയ പുരസ്കാരം കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വീകരിക്കുന്നു

തിരുവനന്തപുരം: സ‍ർക്കാർ രംഗത്തെ ഐ.ടി സംരംഭങ്ങള്‍ക്കുള്ള ടെക്നോളജി സഭ ദേശീയപുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫർമേഷന്‍ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതിയാണ് ഓപൺ സോർസ് വിഭാഗത്തില്‍ സമ്മാനാർഹമായത്. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് അവാർഡ് ഏറ്റുവാങ്ങി.

ഇന്റർനെറ്റ് സൗകര്യമില്ലാതെത്തന്നെ സ്കൂളുകളിലെ ലാപ്ടോപുകൾ വഴി പ്രവർത്തിപ്പിക്കാവുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ-ക്യൂബ് ഇംഗ്ലീഷ് ലാബിൽ സംസ്ഥാനത്തെ 66000 അധ്യാപകർ പരിശീലനം നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ ഐ.ടി മന്ത്രാലയത്തിന്റെ ഒരു കോടി രൂപയുടെ 'ഫോസ് ഫോർ ഗവ് ' ഇന്നവേഷൻ ചലഞ്ചിലും ഇക്യൂബ് പദ്ധതി ഫൈനലിസ്റ്റ് ആയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ നേട്ടത്തിൽ പങ്കാളികളായവരെയെല്ലാം അഭിനന്ദിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KiteE cube project
News Summary - Technology Sabha National Award for Kite's E cube project
Next Story