ഗർഭിണികളായ വിദ്യാർഥികളെ പുറത്താക്കാൻ പാടില്ലെന്ന് തായ്‍ലാന്‍ഡ് സര്‍ക്കാര്‍
text_fieldsബാങ്കോക്ക്: സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകളിൽ പഠിക്കുന്ന ഗർഭിണികളായ വിദ്യാഥികളെ പുറത്താക്കുന്നത് വിലക്കി തായ്‍ലാന്‍ഡ് സര്‍ക്കാര്‍. പുതിയ നിയമം അനുസരിച്ച് രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഗർഭിണികളായ വിദ്യാർത്ഥികളെ പുറത്താക്കാനോ അവരുടെ ഇഷ്ടമില്ലാതെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനോ അനുവാദമില്ല.
ശനിയാഴ്ച റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച രേഖയിൽ ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, ഇന്നൊവേഷൻ മന്ത്രി അനെക് ലൗത്തമതാസും വിദ്യാഭ്യാസ മന്ത്രി ട്രീനുച്ച് തിൻതോംഗും സംയുക്തമായി ഒപ്പുവെച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഈ നിയമം എല്ലാ സ്കൂളുകളിലും കോളേജുകളിലും യൂനിവേഴ്സിറ്റികളിലും പ്രാബല്യത്തിലായെന്നും മന്ത്രി അറിയിച്ചു.
അതേസമയം 2016 ലെ കൗമാരപ്രായത്തിലുള്ള ഗർഭധാരണം തടയുന്നതിനുള്ള നിയമം നിലവിൽ വന്ന ശേഷം ഗർഭിണികളായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞതായി മന്ത്രാലയ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021ൽ, ഗർഭിണിയായ ശേഷം പഠനം തുടർന്ന വിദ്യാർത്ഥികളുടെ എണ്ണം 33.8% വർധിച്ചു. അതേസമയം കൊഴിഞ്ഞുപോയവരുടെ എണ്ണം 36.1% ആയി കുറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.