സി.ബി.എസ്.ഇ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണം
text_fieldsപുതിയ അധ്യയന വർഷം തുടങ്ങാനുള്ള ഒരുക്കത്തിൽ സ്കൂളുകളും പരീക്ഷാഫലങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന കുട്ടികളോടൊപ്പം രക്ഷിതാക്കളും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനങ്ങളാണ്. പ്രവാസ ലോകത്ത് ഇന്ന് നിലനിൽക്കുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി സി.ബി.എസ്.ഇ സ്കൂളുകളുടെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്ന പക്ഷം പഠന മികവ് പരീക്ഷകളിൽ പ്രകടമാക്കാൻ സാധിക്കാത്ത കുട്ടികൾക്ക് പ്രത്യേകിച്ച് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കണം.
എസ്.എ.വൈ (സേ) സേവ് എ ഇയർ അതായത് ഒരു വർഷം നഷ്ടപ്പെടാതെ നടത്തപ്പെടാവുന്ന പരീക്ഷകൾ. ഇത്തരം പരീക്ഷകൾ നടത്തുവാൻ സി.ബി.എസ്.ഇ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് തുടർപഠനത്തിനായി അടുത്ത ക്ലാസുകളിലേക്ക് പഠനം തുടരുവാൻ സാധ്യമാക്കണം. നമുക്ക് ഏവർക്കും അറിയാവുന്നതുപോലെ ഒരു കുട്ടിക്ക് ഒരു വർഷം നഷ്ടപ്പെടുന്നതോടൊപ്പം തന്നെ രക്ഷിതാക്കൾക്ക് സാമ്പത്തികവും മാനസികവും ആയിട്ടുള്ള പിരിമുറുക്കങ്ങൾ ഒഴിവാക്കുവാൻ സാധിക്കും. സ്കൂളുകളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ ഒരു നഷ്ടവും വരാതെ കുറച്ച് കുട്ടികൾക്കെങ്കിലും പുതിയതായി പ്രവേശനം നൽകുവാൻ സാധിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.