അറിവിെൻറ മഹോത്സവത്തിന് തിരശ്ശീല; 'ഗൾഫ് മാധ്യമം' എജുകഫേ സീസൺ ആറ് സമാപിച്ചു
text_fieldsദുബൈ: അറിവും ആഹ്ലാദവും പങ്കുവെച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ കരിയർ മേള എജുകഫേ സീസൺ-ആറ് സമാപിച്ചു. പുതിയ കാലത്തിലേക്ക് കുതിക്കാൻ പുത്തൻ അറിവുകൾ ആവാഹിച്ചും അവസരങ്ങളുടെ വാതിലുകൾ തുറന്നും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആദ്യമായി വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച അറിവിെൻറ മഹോത്സവത്തിൽ ഇന്ത്യ, ജി.സി.സി രാജ്യങ്ങളിൽ നിന്നായി ആയിരങ്ങളാണ് പങ്കാളികളായത്.
സാങ്കേതികവിദ്യയും റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമെല്ലാം അരങ്ങുവാഴുന്ന ആധുനികലോകത്തെ വിദ്യാഭ്യാസ രംഗത്ത് ഇതുവരെയുള്ള മാറ്റങ്ങളുടെ ഇഴകീറിയുള്ള ചർച്ചകൾക്കും വിശകലനങ്ങൾക്കും എജുകഫേ ആറാം പതിപ്പ് സാക്ഷിയായി.
കഴിവും അഭിരുചിയും മനസ്സിലാക്കി ഇഷ്ടമുള്ളത് പഠിക്കാനും ഇഷ്ടപ്പെട്ട കരിയറിലേക്ക് ഉയരാനും കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിൽ സെഷനുകൾ കൈകാര്യം ചെയ്ത വിദഗ്ധരും വിജയിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരത്തിൽപരം വിദ്യാർഥികളും രക്ഷിതാക്കളുമാണ് രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ പങ്കാളികളായത്. യുനീക് വേൾഡ് എജുക്കേഷൻ റോബോട്ടിക്സ് ഡിവിഷൻ ഡയറക്ടർ ബൻസാൻ തോമസ് ജോർജാണ് ആഗോള വിദ്യാഭ്യാസമേളയുടെ രണ്ടാം ദിവസം സെഷനുകൾക്ക് തുടക്കമിട്ടത്.
കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസുകളിലെ തൊഴിലവസരങ്ങളും നേടിയെടുക്കാനുള്ള മാർഗങ്ങളും വിശദീകരിച്ച് കാലിക്കറ്റ് സർവകലാശാല പി.ആർ.ഒ ഒ. മുഹമ്മദലിയും ഭക്ഷ്യരംഗത്തെ സാങ്കേതികവിദ്യകളുടെ പങ്കാളിത്തത്തെ കുറിച്ച് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് ഫുഡ് ടെക്നോളജി വിഭാഗം മേധാവി രശ്മി ആർ.എസ് എന്നിവരും വിദ്യാർഥികളുമായി സംവദിച്ചു.
പഠനമാധ്യമം പാടെ മാറി സ്മാർട്ട് ഫോണിൽ പഠനം തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ മൊബൈൽ ഫോൺ അടിമകളായി മാറാതിരിക്കാനുള്ള വിദ്യകളും പരിഹാരങ്ങളും നിർദേശിച്ച ആസ്റ്റർ ഹോസ്പിറ്റലിലെ ഡോ. അരുൺ കൈകാര്യം ചെയ്ത സെഷനും ശ്രദ്ധേയമായി.
ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളെ കുറിച്ച് ഹഫ്ജാഷ് ഉസ്മാനും കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള നിർദേശങ്ങൾ മുഹമ്മദ് റിജുവും അജയ് പത്മനാഭനും കുട്ടികൾക്ക് മുന്നിൽ വിശദീകരിച്ചു. ഇൻറർനാഷനൽ മോട്ടിവേഷനൽ സ്പീക്കർ ഡോ. മാണി പോൾ നയിച്ച സെഷൻ ഇക്കുറിയും എജുകഫേ പ്രേക്ഷകർ നിറഞ്ഞ സംതൃപ്തിയോടെ തന്നെ സ്വീകരിച്ചു.
മനസ്സ് എന്ന മാന്ത്രികതയെ ഒരു മജീഷ്യെൻറ മെയ്വഴക്കത്തോടെ സരസമായി അനാവരണം ചെയ്ത 'മൈൻഡ് മിറാക്ക്ൾ' സെഷൻ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സന്തോഷത്തോടെ കേട്ടിരുന്നു. ഒപ്പം, മികവിെൻറ വഴിയിലേക്ക് അതിവേഗം കുതിക്കാനുള്ള സൂത്രവാക്യങ്ങളുമായി പ്രമുഖ സൈക്കോളജിസ്റ്റും എജുക്കേഷനൽ കൺസൽട്ടൻറുമായ ആരതി സി. രാജരത്നം രണ്ടാം ദിവസവും സംവദിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.