കാനഡയിലെത്തുന്ന വിദ്യാർഥികളുടെ ചെലവ് തുക 12 ലക്ഷമായി ഉയർത്തി
text_fieldsഒാട്ടവ: കാനഡയിലെത്തുന്ന ഇന്ത്യയിൽനിന്നടക്കമുള്ള വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയേകി, ജീവിതചെലവിന് കെട്ടിവെക്കുന്ന തുക ഇരട്ടിയാക്കി. 10,000 കനേഡിയൻ ഡോളർ (ഏകദേശം ആറുലക്ഷം രൂപ) ആയിരുന്ന തുക 20,635 ഡോളറായാണ് (12.66 ലക്ഷം രൂപ) ഉയർത്തിയതെന്ന് കുടിയേറ്റകാര്യ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. വിദേശ വിദ്യാർഥികളുടെ ഒഴുക്ക് തടയുന്നത് ലക്ഷ്യമിട്ടാണ് ഫീസുയർത്തിയതെന്നാണ് സൂചന.
ജനുവരി ഒന്ന് മുതൽ പുതിയ നിയമം നടപ്പാകും. രാജ്യത്തെ ജീവിതചെലവുകളുടെ സ്ഥിതിവിവരക്കണക്കിനനുസരിച്ച് ഓരോ വർഷവും തുക ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2022ൽ കാനഡയിൽ 3,19,000 ഇന്ത്യൻ വിദ്യാർഥികൾക്കാണ് പഠന പെർമിറ്റുണ്ടായിരുന്നത്. കാനഡയിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം 8,07,750 ആണ്. ഇതിൽ 5,51,405 പേർക്ക് കഴിഞ്ഞ വർഷമാണ് പഠന പെർമിറ്റ് കിട്ടിയത്. വരുമാനത്തിന്റെ ശരാശരിയേക്കാൾ കൂടുതൽ ഭാഗം ചെലവഴിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാൻ ഒരു വ്യക്തിക്ക് ഇനി കഴിയും.
നിയമപരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടുമെന്നും മന്ത്രി മില്ലർ പറഞ്ഞു. ചില കോളജുകൾ പേരിന് വിദ്യാഭ്യാസം നൽകി, രാജ്യത്ത് ജോലി ചെയ്യാനും ഒടുവിൽ കുടിയേറാനും അവസരം നൽകുന്നുവെന്ന വിമർശനം വ്യാപകമാണ്. ഇത്തരം വഞ്ചനയും ദുരുപയോഗവും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കുടിയേറ്റ മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.