അധ്യാപകരില്ല; ഒാൺലൈൻ പഠനം പ്രതിസന്ധിയിലെന്ന് പ്രിൻസിപ്പൽ കൗൺസിൽ
text_fieldsതിരുവനന്തപുരം: അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഒാൺലൈൻ അധ്യയനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചതായി കേരള കോളജ് പ്രിൻസിപ്പൽ കൗൺസിലിെൻറ റിപ്പോർട്ട്.
എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയായ കൗൺസിൽ ഒാൺലൈൻ പഠനം സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് പരോക്ഷ വിമർശനം. ഒഴിവുകളിൽ സ്ഥിരം അധ്യാപകരെേയാ െഗസ്റ്റ് അധ്യാപകരെയോ നിയമിക്കാനാകുന്നില്ല. ഒന്നാംവർഷ ബിരുദ ക്ലാസുകൾ കൂടി ആരംഭിക്കുേമ്പാൾ പ്രതിസന്ധി രൂക്ഷമാകും.
ഇൻറർനെറ്റ് ലഭ്യതയിലെ പ്രശ്നം ഒാൺലൈൻ പഠനത്തിന് പ്രധാന തടസ്സമായി നിൽക്കുകയാണ്. ഇൗ കാലയളവിലേക്ക് ഒാൺലൈൻ പഠന രീതിക്കനുസൃതമായി സിലബസ് പുനഃക്രമീകരിക്കാൻ സർവകലാശാലകൾ നടപടി സ്വീകരിക്കണം.
തുടർച്ചയായി മൊബൈൽ/കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടിവരുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടതായും കൗൺസിൽ പ്രസിഡൻറ് ഡോ.എ. ബിജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.