Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​ പ്രവേശന...

എൻജിനീയറിങ്​ പ്രവേശന നടപടികൾ ഒരുമാസം കൂടി നീട്ടി

text_fields
bookmark_border
engineering admission
cancel

തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ്​ കോളജുകളിൽ വിദ്യാർഥി പ്രവേശന നടപടികൾ ഒരു മാസത്തേക്കുകൂടി ദീർഘിപ്പിച്ച്​ അഖിലേന്ത്യ സാ​േങ്കതിക വിദ്യാഭ്യാസ കൗൺസിൽ (എ.​െഎ.സി.ടി.ഇ). പുതുക്കിയ അക്കാദമിക്​ കലണ്ടർ പ്രകാരം ബി.ടെക്​ പ്രവേശനത്തിനുള്ള ഒന്നാം റൗണ്ട്​ കൗൺസലിങ്​/ പ്രവേശനം സെപ്​റ്റംബർ 30നകം പൂർത്തിയാക്കണം. നേരത്തേ ഇത്​ ആഗസ്​റ്റ്​ 31 ആയിരുന്നു.

നിലവിലുള്ള വിദ്യാർഥികൾക്ക്​ ക്ലാസുകൾ ഒക്​ടോബർ ഒന്നിനകം ആരംഭിക്കണം. ബി.ടെക്​ പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട്​ കൗൺസലിങ്​ ഒക്​ടോബർ പത്തിനകം പൂർത്തിയാക്കണം. ഫീസ്​ പൂർണമായും തിരികെ ലഭിക്കുന്ന രീതിയിൽ പ്രവേശനം ഉപേക്ഷിക്കാനുള്ള അവസാന തീയതി ഒക്​ടോബർ 15ആണ്​. ഒഴിവുള്ള സീറ്റുകൾ ഒക്​ടോബർ 20നകം നികത്തണം. ഒക്​ടോബർ 25നകം ഒന്നാം സെമസ്​റ്റർ ക്ലാസുകൾ തുടങ്ങണം. നേരത്തേ ഇത്​ സെപ്​റ്റംബർ 15 ആയിരുന്നു.

ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ബി.ടെക്​ കോഴ്​സുകളി​ൽ പ്രവേശനത്തിനുള്ള അവസാന തീയതി ഒക്​ടോബർ 30 ആണ്​. നേരത്തേ ഇത്​ സെപ്​റ്റംബർ 20 ആയിരുന്നു. കോവിഡ്​ രണ്ടാംതരംഗത്തെ തുടർന്ന്​ ​െഎ.​െഎ.ടി/ എൻ.​െഎ.ടി ഉൾപ്പെടെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷയും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ എൻജിനീയറിങ്​ പ്രവേശന പരീക്ഷകൾ നീട്ടിവെക്കുകയും ചെയ്​തതിന്​ പിന്നാലെയാണ്​ എ.​െഎ.സി.ടി.ഇ അക്കാദമിക്​ കലണ്ടറിൽ മാറ്റംവരുത്തിയത്​. സംസ്ഥാന എൻജിനീയറിങ്​/ ഫാർമസി പ്രവേശന പരീക്ഷ ഇൗ മാസം അഞ്ചിന്​ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionengineering admission
News Summary - The engineering admission process has been extended for one month
Next Story