സംസ്ഥാനത്തെ ഐ.ടി.ഐകളിൽ കോഴ്‌സുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സ്ഥാനത്തെ ഐ. ടി. ഐകളിൽ കോഴ്‌സുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവ. ഐ ടി ഐ ചാക്ക രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനം നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം.
ആധുനിക തൊഴിൽ കമ്പോളത്തിനും തൊഴിൽ രീതികൾക്കും അനുസൃതമായാണ് കോഴ്‌സുകൾ പരിഷ്കരിക്കുക. കാലിക പ്രസക്തിയില്ലാത്ത കോഴ്‌സുകൾ ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചാക്ക ഗവ.ഐ ടി ഐയുടെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 5.23 കോടി രൂപയും കൂടാതെ സ്പെഷ്യൽ ഫണ്ടായി 22 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉള്ള ലാബുകളുടെ നിർമ്മാണവും സ്കൂൾ കെട്ടിടത്തിന്റെ നവീകരണവുമൊക്കെയാണ് ഒന്നാം ഘട്ടത്തിൽ നടന്നത്. മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.