അഞ്ചുവർഷത്തിനിടെ 126 സ്വകാര്യ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളുകൾ വർധിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ, 126 സ്വകാര്യ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ വർധിച്ചു. 2016ൽ 1358 സ്കൂളുകളുണ്ടായിരുന്നത് 2021ൽ 1484 ആയി. 2016ൽ 1210 സി.ബി.എസ്.ഇ സ്കൂളുകളും 148 ഐ.സി.എസ്.ഇ സ്കൂളുകളുമാണുണ്ടായിരുന്നത്. ഇത് യഥാക്രമം 1320ഉം 164ഉം ആയാണ് വർധിച്ചത്.
മിക്ക ജില്ലകളിലും സ്കൂളുകളുടെ എണ്ണത്തിൽ വർധനയുണ്ട്. ഏറ്റവും കൂടുതൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ എറണാകുളം ജില്ലയിലാണ്-195 സി.ബി.എസ്.ഇ സ്കൂളുകളും 30 ഐ.സി.എസ്.ഇ സ്കൂളുകളും. ഇത് 2016ൽ 181, 26 ആയിരുന്നു. സ്കൂളുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്-124, 17. 2016ൽ 121, 15 ആയിരുന്നു. മൂന്നാം സ്ഥാനത്ത് തൃശൂർ ജില്ലയാണ്-116, 21. 2016ൽ 106, 17 ആയിരുന്നു.
സംസ്ഥാന സർക്കാറിന്‍റെ എൻ.ഒ.സിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവിദ്യാഭ്യാസ ബോർഡുകളായ സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും സ്കൂളുകൾക്ക് അംഗീകാരം നൽകുന്നത്. അഞ്ചുവർഷം കൂടുമ്പോൾ സി.ബി.എസ്.ഇ സ്കൂളുകൾ അംഗീകാരം പുതുക്കണം. ഇതിനുമുമ്പ് സ്കൂളുകളുടെ അപേക്ഷയിൽ സംസ്ഥാന സർക്കാർ മുൻകൂർ അനുമതി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.