സ്വാശ്രയ കോളജുകളുടെ ഗുണനിലവാരം പരിശോധിക്കും –മന്ത്രി ഡോ. ആർ. ബിന്ദു
text_fieldsതൃശൂർ: സർവകലാശാല നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയമ പരിഷ്കാര കമീഷനെ ഉടൻ നിയമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കലാലയ വിദ്യാർഥികളിൽ സാങ്കേതികജ്ഞാനമുള്ളവരും ഇല്ലാത്തവരുമെന്ന വ്യത്യാസമില്ലാതാക്കാൻ സാങ്കേതിക സർവകലാശാലയുമായി ചേർന്ന് 'ലെറ്റ്സ് ഗോ ഡിജിറ്റൽ' പദ്ധതി നടപ്പാക്കും. എല്ലാ കോളജുകളിലും ലേണിങ് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഒന്നാംഘട്ട പരിശീലനം കഴിെഞ്ഞന്നും തൃശൂർ പ്രസ്ക്ലബിെൻറ 'മുഖാമുഖം' പരിപാടിയിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. സ്വാശ്രയ കോളജുകളുടെ ഗുണനിലവാരം പരിശോധിക്കും.
പരീക്ഷ നടത്തിപ്പിലെ പരിഷ്കരണത്തിനായി കമീഷനെ നിയോഗിക്കും. 30 കോളജുകളെ മികവിെൻറ കേന്ദ്രമാക്കും. ഇവിടേക്ക് ദേശീയസമിതി വഴി പ്രതിഭകളെ കൊണ്ടുവരും. കേരളത്തിെൻറ മുന്നേറ്റവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് 'നവകേരള' സ്കോർഷിപ് ഏർപ്പെടുത്തുമെന്നും പുതുതലമുറ കോഴ്സുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
10 ശതമാനം സീറ്റ് വർധനയും സാങ്കേതികം, മലയാളം, ശ്രീനാരായണഗുരു ഓപൺ സർവകലാശാലകൾക്ക് ആസ്ഥാന മന്ദിരവുമാണ് മറ്റ് പദ്ധതികൾ. കോളജുകളിൽ പരാതി പരിഹാര സമിതിയും ലിംഗനീതി ഫോറവും ഉറപ്പാക്കും. 'പഠനത്തോടൊപ്പം സമ്പാദ്യം' ലക്ഷ്യത്തോടെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിനും അനുബന്ധമായി ഉൽപാദന കേന്ദ്രം വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കലാലയ അധ്യാപകർക്ക് പരിശീലന കേന്ദ്രം, കോളജുകളിൽ ക്ലസ്റ്റർ, എൻജിനീയറിങ് കോളജുകൾക്കും അക്രഡിറ്റേഷൻ, മികച്ച വിദ്യാർഥികളെ കേരളത്തിൽതന്നെ നിലനിർത്താൻ പദ്ധതി എന്നിവയും തയാറാക്കുന്നുണ്ട്. എല്ലാ കെട്ടിടങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ നടപടിയെടുക്കും. ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസം, തൊഴിൽ, സ്ഥാനക്കയറ്റം എന്നിവയിൽ സംവരണം നൽകും. ഇവർക്കായി എല്ലാ ജില്ല കേന്ദ്രങ്ങളിലും 'സഹജീവനം' സഹായ കേന്ദ്രം ഉടൻ തുടങ്ങും. ട്രാൻസ്ജെൻഡേഴ്സിന് സംരംഭകത്വ പരിശീലനം, വായ്പ, ഹ്രസ്വകാല പാർപ്പിടം എന്നിവക്ക് പദ്ധതി തയാറാക്കും. സ്ത്രീധനവിരുദ്ധ ബോണ്ട് വാങ്ങണമെന്ന ഗവർണറുടെ നിർദേശം തള്ളിക്കളയുന്നില്ലെങ്കിലും വിദഗ്ധരുമായി ആലോചിച്ച് സാധ്യത പരിശോധിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.