ശാസ്ത്ര പ്രശ്നോത്തരിയോടെ ത്രിദിന വിജ്ഞാന്‍ ജ്യോതി കോണ്‍ക്ലേവിന് സമാപനം
text_fieldsമാഹി: പന്തക്കല്‍ നവോദയ വിദ്യാലയത്തില്‍ നടന്നുവന്ന ത്രിദിന വിജ്ഞാന്‍ ജ്യോതി കോണ്‍ക്ലേവ് സമാപിച്ചു. സമാപനനാളിൽ വിജ്ഞാന്‍ജ്യോതി അംഗങ്ങള്‍ക്കായിശാസ്ത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു. ശാസ്ത്രജ്ഞരായ പ്രൊജക്റ്റ് സയന്‍റിസ്റ്റ് ഡോ. മീനു സിങ്, അമേരിക്കന്‍-ഇന്‍ഡ്യ ഫൗണ്ടേഷന്‍ അക്കാദമിക് ഹെഡ് ഷീജ മേനോന്‍, പ്രോജക്റ്റ് ഓഫീസര്‍ കീര്‍ത്തിക ട്രെഹാന്‍, പ്രജക്റ്റ് കോര്‍ഡിനേറ്റര്‍ എ.ഐ.എഫ് മന്‍ദീപ്, സിന്ധു മനോജ് എന്നിവരാണ് ക്വിസ് നയിച്ചത്.
ബാംഗളൂരു അര്‍ബന്‍ ജവഹർ നവോദയ വിജയികളായി. വിവിധ ഇടവേളകളിലായി ജലറോക്കറ്റിന്‍റെ മാതൃകാവിക്ഷേപണം നടത്തിയത് വിദ്യാർഥികൾക്കും പ്രദർശനം കാണാനെത്തിയവർക്കും വിജ്ഞാനപ്രദമായി. വിദ്യാര്‍ഥികള്‍ക്കായി ചാന്ദ്രയാന്‍ മൂന്ന് ലോഞ്ചിന്‍റെ വിഡിയോ പ്രദര്‍ശനവുമുണ്ടായി. വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. കെ.ഒ. രത്നാകരന്‍ അധ്യക്ഷത വഹിച്ചു. നവോദയ വിദ്യാലയ ഹൈദരാബാദ് മേഖലാ അസി. കമീഷണര്‍ അഭിജിത് ബേറ സമ്മാനദാനം നിര്‍വഹിച്ചു.
തത്സമയ ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രമുഖ ശാസ്ത്രജ്ഞന്‍മാര്‍ നയിച്ച സംവാദക്ലാസുകള്‍, ബഹിരാകാശ പ്രദർശനം എന്നിവയാല്‍ കോണ്‍ക്ലേവ് ശ്രദ്ധേയമായി. തിരുവന്തപുരം വിക്രം സാരാഭായി ബഹിരാകാശേ കേന്ദ്രത്തിലെ മികച്ച ശാസ്ത്രജ്ഞനും അസോസിയേറ്റ് ഡയരക്ടറുമായ എ. ഷൂജയും സാഹിത്യകാരന്‍ എം. മുകുന്ദനും ചേര്‍ന്നാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. സജീവന്‍ നന്ദി അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.