Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു.ജി.സി നിബന്ധന...

യു.ജി.സി നിബന്ധന പാലിച്ചില്ല; 12 പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കിയത്​ ഹൈകോടതിയും ശരിവെച്ചു

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: യു.​ജി.​സി നി​ബ​ന്ധ​ന പാ​ലി​ക്കാ​തെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ 12 പ്രി​ൻ​സി​പ്പ​ൽ​മാ​രെ നി​യ​മി​ച്ച​ത്​ റ​ദ്ദാ​ക്കി​യ കേ​ര​ള അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) ഉ​ത്ത​ര​വ്​ ഹൈ​കോ​ട​തി ശ​രി​വെ​ച്ചു. യു.​ജി.​സി നി​ബ​ന്ധ​ന പ്ര​കാ​രം സെ​ല​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​തെ​യാ​ണ്​ നി​യ​മ​ന​മെ​ന്ന ക​ണ്ടെ​ത്ത​ൽ ശ​രി​വെ​ച്ചാ​ണ്​ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്‌​താ​ഖ്, ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. കെ.​എ.​ടി ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്ത്​ ഡോ. ​കെ.​കെ. ദാ​മോ​ദ​ര​ന​ട​ക്കം എ​ട്ടു​പേ​ർ ന​ൽ​കി​യ ഹ​ര​ജി കോ​ട​തി ത​ള്ളി.

2010ലെ ​യു.​ജി.​സി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം സെ​ല​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ച്ച്​ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന 2016​ലെ ​ഹൈ​കോ​ട​തി ഫു​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന്​ വി​രു​ദ്ധ​മാ​യി ന​ട​ത്തി​യ നി​യ​മ​നം ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി​യി​ലാ​ണ്​ ഡോ. ​കെ.​കെ. ദാ​മോ​ദ​ര​ന​ട​ക്കം 12 പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്കി 2022 ഡി​സം​ബ​ർ 16ന്​ ​കെ.​എ.​ടി ഉ​ത്ത​ര​വി​ട്ട​ത്.

സെ​ല​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് ഇ​വ​രു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​നും ഇ​വ​ർ യോ​ഗ്യ​രാ​ണെ​ങ്കി​ൽ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്ത്​ തു​ട​രാ​മെ​ന്നും ഡോ. ​ദാ​മോ​ദ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ൽ കെ.​എ.​ടി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrincipalGovernment CollegeKerala News
News Summary - The UGC did not comply-The High Court also upheld the cancellation of the appointment of 12 principals
Next Story