മുംബൈയും ചെന്നൈയുമല്ല; ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സംഭാവന ചെയ്യുന്നത് ഈ നഗരം...
text_fieldsന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വിഷമം പിടിച്ച പരീക്ഷയാണ് യു.പി.എസ്.സി എന്നതും വളരെ ചുരുക്കം ആളുകൾ മാത്രമേ ആ പരീക്ഷ പാസാവുന്നുള്ളൂ എന്നതും എല്ലാവർക്കും അറിയാം. എന്നാൽ ഏറ്റവും ഏറ്റവും കൂടുതൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സംഭാവന ചെയ്യുന്ന നഗരം ഏതാണെന്ന് അറിയാമോ? മുംബൈ, ചെന്നൈ എന്നീ നഗരങ്ങളായിരിക്കും ആദ്യം മനസിലേക്ക് വരിക. എന്നാൽ അതൊന്നുമല്ല, ഡൽഹിയിലെ മുഖർജി നഗറാണ് സിവിൽ സർവീസ് ഹബ് എന്നറിയപ്പെടുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വലിയ സിവിൽ സർവീസ് പരീക്ഷ പരിശീലന കേന്ദ്രങ്ങൾ ഉള്ളത് ഇവിടെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിദ്യാർഥികളാണ് സിവിൽ സർവീസ് പാസാവുകയെന്ന ലക്ഷ്യവുമായി മുഖർജീ നഗറിലേക്ക് വണ്ടി കയറുന്നത്. ഇവിടെ പഠിക്കുന്നവരിൽ വലിയൊരു ശതമാനത്തിനും സിവിൽ സർവീസ് കിട്ടിയിട്ടുമുണ്ട്.
പ്രയാഗ് രാജിലെ സംഗം നഗറും സിവിൽ സർവീസ് പരിശീലനത്തിന് പേരുകേട്ടതാണ്. സിവിൽസർവീസ് കോച്ചിങ് കേന്ദ്രങ്ങളെ കൊണ്ട് തിങ്ങിനിൽക്കുന്ന ഇടംകൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.