ആയിരത്തില്‍പരം ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കി വിദ്യാര്‍ഥി
text_fieldsകൊണ്ടോട്ടി: വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നും എന്‍.ജി.ഒകളില്‍ നിന്നും 1400ല്‍പരം ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി ശ്രദ്ധേയനാകുകയാണ് കോഴിച്ചെന സ്വദേശിയും കൊണ്ടോട്ടി ബുഖാരി ദഅവ കോളജ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഖുബൈബ്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍കാലത്ത് പഠനം വീട്ടിലേക്ക് ചുരുങ്ങിയതോടെയാണ് ഹുബൈബ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ലോകത്തേക്ക് തിരിഞ്ഞത്.
ലോകത്തിലെ വ്യത്യസ്ത യൂനിവേഴ്സിറ്റികളും എന്‍.ജി.ഒകളും ഓണ്‍ലൈന്‍ പഠനം സജീവമാക്കുന്നതിനായി പ്രീമിയം കോഴ്സുകള്‍ സൗജന്യമായി ഓഫര്‍ ചെയ്തത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയായിരുന്നു ഖുബൈബ്. ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ആവേശം കണ്ടെത്തിയ ഖുബൈബ് ലോക്ഡൗണിനു ശേഷവും കോഴ്സുകള്‍ കണ്ടെത്തി പഠനം തുടര്‍ന്നു.
അമേരിക്കയിലെ സ്റ്റാന്‍ഡ് ഫോര്‍ഡ് യൂനിവേഴ്സിറ്റി, നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍, ദി ഓപ്പണ്‍ യൂനിവേഴ്സിറ്റി, യൂറോപ്യന്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി എന്നീ സർവകലാശാലകളില്‍ നിന്നു ഗൂഗിള്‍, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, യൂട്യൂബ് ക്രിയേറ്റര്‍ അക്കാദമി, യൂനിസെഫ്, യുനീതാര്, ബ്രിട്ടീഷ് കൗണ്‍സില്‍ അടക്കമുള്ള കമ്പനികളുടെയും എന്‍.ജി.ഒകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 1400ൽപരം വ്യത്യസ്ത ഡിപ്ലോമ കോഴ്സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമാണ് ഖുബൈബ് പൂര്‍ത്തീകരിച്ചത്.
കൊണ്ടോട്ടി ബുഖാരി ദഅവ കോളജ് എട്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഖുബൈബ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നു ബി.എ ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ പഠനവും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.