എൻജിനീയറിങ്/ ആർക്കിടെക്ചർ പ്രവേശനത്തിന് സമയക്രമമായി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിലേക്ക് അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനത്തിനുള്ള സമയക്രമം പ്രസിദ്ധീകരിച്ചു. ഇൗ മാസം 27, 28, 30, 31 തീയതികളിലാണ് പ്രവേശനം. 27ന് രാവിലെ 9.30ന് സിവിൽ, നേവൽ ആർക്കിടെക്ചർ, ഫുഡ് ടെക്നോളജി, ബയോടെക്നോളജി ആൻഡ് ബയോമെഡിക്കൽ, പോളിമർ, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്) എന്നീ ബ്രാഞ്ചുകളിലേക്കായിരിക്കും പ്രവേശനം. ഉച്ചക്കു ശേഷം 1.30 മുതൽ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി), ഒാേട്ടാമൊബൈൽ, ആർക്കിടെക്ചർ (സ്വാശ്രയം) എന്നിവയിലേക്കും പ്രവേശനം നടക്കും.
28ന് രാവിലെ മെക്കാനിക്കൽ, മെക്കാനിക്കൽ പ്രൊഡക്ഷൻ, ബയോടെക്നോളജി, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, മെക്കാനിക്കൽ-ഒാേട്ടാമൊബൈൽ, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവയിലേക്കും ഉച്ചക്കുശേഷം ബയോമെഡിക്കൽ, പ്രിൻറിങ് ടെക്നോളജി, മെറ്റലർജി, ഇൻഡസ്ട്രിയൽ, അെെപ്ലഡ് ഇലക്ട്രോണിക്സ് എന്നിവയിലും പ്രവേശനം നടത്തും.
30ന് രാവിലെ ഇലക്ട്രിക്കൽ, എയ്റോനോട്ടിക്കൽ, റോബോട്ടിക്സ്, മെക്കട്രോണിക്സ്, അഗ്രികൾചർ എന്നിവയിലും ഉച്ചക്കുശേഷം ഡയറി ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് േഡറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ പ്രവേശനം നടക്കും. 31ന് രാവിലെ പ്രൊഡക്ഷൻ, ആർക്കിടെക്ചർ (ഗവ. കോളജ്), കെമിക്കൽ, െഎ.ടി, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എന്നിവയിലും നിശ്ചയിച്ച തീയതികളിൽ ഹാജരാകാൻ പറ്റാത്തവർക്ക് 31ന് ഉച്ചക്കുശേഷം 1.30 മുതലും ഹാജരായി പ്രവേശനം നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.