Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപട്ടികവിഭാഗ...

പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

text_fields
bookmark_border
പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്
cancel

തിരുവനന്തപുരം: സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് നൽകുന്നു.വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി - പട്ടിക വർഗ മേഖലയിലെ വിദ്യാർഥികളുടെ പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 425 കുട്ടികളെ വിദേശത്തേക്ക് അയക്കാനായി. ഈ വർഷം 310 കുട്ടികൾക്ക് വിദേശ പഠനത്തിന് സ്കോളർഷിപ്പ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുതൽ പഠനാവസരങ്ങൾക്കൊപ്പം അവരുടെ കരിയർ സാധ്യതകളും വിദേശ പഠനത്തിലൂടെ വിപുലമാക്കാനാകും.

കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ സ്കോളർഷിപ്പിന് പരിഗണിക്കുന്ന പ്രസക്തമായ ഘടകങ്ങളാണ്.പട്ടിക വർഗ, പട്ടികജാതി വികസന വകുപ്പുകൾ Overseas Development and Employment Promotion Consultants (ODEPC) ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ. യോഗ്യത 55 ശതമാനം മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്.പ്രായപരിധി 35 വയസിൽ താഴെ. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം

കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ, പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലോ, unnathi@odepc.in എന്ന മെയിൽ ഐഡിയിലോ ബന്ധപെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SC-ST StudentsTop Scholarship
News Summary - Top Scholarship for Scheduled Tribe Students to Study Abroad
Next Story