വിദ്യാഭ്യാസമികവിന്; അറിയാം പത്ത് സ്കോളർഷിപ്പുകൾ കൂടി
text_fieldsപഠനത്തിൽ ഉന്നത വഴിയിലെത്താൻ സഹായിക്കുന്നവയാണ് സ്കോളർഷിപ്പുകൾ. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സാമ്പത്തികമായി സഹായം ലഭിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നവ കൂടിയാണ് സ്കോളർഷിപ്പുകൾ. സ്കോളർഷിപ്പുകളുടെ വെബ്സൈറ്റ് ഉപയോഗിച്ച് അതത് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ തനിക്ക് അർഹത ഉണ്ടോയെന്ന് ആദ്യം അന്വേഷിക്കണം. സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഒരിടത്ത് രേഖപ്പെടുത്തുന്നത് നന്നായിരിക്കും. പിന്നീട് മറന്നുപോയാലും രേഖപ്പെടുത്തിയത് ഉപകരിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി ഓരോ സ്കോളർഷിപ്പിെൻറയും മാർഗനിർദേശങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കണം. അപേക്ഷ സമർപ്പിച്ചുകഴിയുമ്പോൾ ലഭിക്കുന്ന പ്രിൻറ് ഔട്ട് സൂക്ഷിച്ചുവെക്കാൻ മറക്കരുത്.അപേക്ഷകൻ ഏതെങ്കിലും ദേശസാൽകൃത ബാങ്കിെൻറ കീഴിലുള്ള അക്കൗണ്ട് എടുത്തിരിക്കണം. പല സ്കോളർഷിപ്പുകളും അപേക്ഷകെൻറ പേരിലുള്ള അക്കൗണ്ടാണ് ആവശ്യപ്പെടുന്നത്.
കരുതിവെക്കേണ്ട രേഖകൾ
1. സ്കോളർഷിപ്പിനുവേണ്ടി നിഷ്കർഷിക്കപ്പെട്ട രീതിയിലുള്ള അപേക്ഷ.
2. പാസ്പോർട്ട് സൈസ് ഫോട്ടോ
3. യോഗ്യത പരീക്ഷകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
4. ജാതി/മത സർട്ടിഫിക്കറ്റുകൾ
5. വരുമാന സർട്ടിഫിക്കറ്റ്
1. സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്
യോഗ്യത കേരളത്തിലെ സർവകലാശാലകളിലോ ഗവ. /എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലോ യൂനിവേഴ്സിറ്റി ഡിപ്പാർട്മെൻറുകളിലോ പഠിക്കുന്ന ആദ്യവർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
തിരഞ്ഞെടുത്ത 300 ബിരുദ വിദ്യാർഥികൾക്ക് പ്രതിവർഷം 1250 രൂപയും ബിരുദാനന്തര വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപയും ലഭിക്കും. വെബ്സൈറ്റ് : www.dcescholarship.gov.in
2. പ്രതിഭ സ്കോളർഷിപ്
യോഗ്യത കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) നൽകുന്ന സ്കോളർഷിപ്പാണിത്. ഹയർ സെക്കൻഡറി പരീക്ഷ ഉന്നത നിലവാരത്തിൽ വിജയിച്ച് മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് തുടങ്ങിയ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ആദ്യ വർഷ ബിരുദക്കാർക്ക് അപേക്ഷിക്കാം.
ആദ്യ വർഷം 12000 രൂപയാണ് ലഭിക്കുക. തുടർന്നുള്ള വർഷങ്ങളിൽ 18000, 24000 എന്നിങ്ങനെ ലഭിക്കും. ബിരുദ കോഴ്സിന് 75 ശതമാനം മാർക്ക് നേടിയാൽ ബിരുദാനന്തര ബിരുദത്തിനും സ്കോളർഷിപ് നൽകും. ആദ്യ വർഷം 40000 രൂപയും രണ്ടാം വർഷം 60000 രൂപയും ലഭിക്കും. വെബ്സൈറ്റ് : https://kscste.kerala.gov.in/category/announcements
3. വിദ്യ സമുന്നതി സ്കോളർഷിപ്പുകൾ
യോഗ്യത കുടുംബവാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം . കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷൻ നൽകുന്ന സ്കോളർഷിപ്പാണിത് . അപേക്ഷകർ സർക്കാർ/ എയ്ഡഡ് സ്കൂൾ/കോളജ് /സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. പ്രതിവർഷം 2000 രൂപ മുതൽ 8000 രൂപ വരെ വെബ്സൈറ്റ് : www.kswcfc.org
4. ഇന്ദിര ഗാന്ധി ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്
യോഗ്യത മാതാപിതാക്കൾക്ക് ഒരേയൊരു മകളേയുള്ളൂവെങ്കിൽ ഇന്ദിര ഗാന്ധിയുടെ പേരിലുള്ള സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ് ലഭിക്കും. പത്താംതരം പാസായവർക്കാണ് അവസരം. എൻ.ആർ.ഐക്കാർക്കും അപേക്ഷിക്കാം . എന്നാൽ ഇവരുടെ ട്യൂഷൻ ഫീസ് മാസം 6000 രൂപ കവിയരുത്. ഒറ്റപ്രസവത്തിൽ ഒന്നിലേറെ പെൺകുട്ടികൾ ജനിച്ചാലും മറ്റു സഹോദരങ്ങളില്ലെങ്കിൽ ഒറ്റപ്പെൺകുട്ടി എന്ന പരിഗണനക്ക് അർഹതയുണ്ട്.
11, 12 ക്ലാസുകളിൽ മാസം 500 രൂപ വീതം അനുവദിക്കും. ബിരുദത്തിന് ആയിരവും ബിരുദാനന്തര ബിരുദ പഠനത്തിന് 2000 രൂപ വീതവും ലഭിക്കും. വെബ്സൈറ്റ് : http://www.cbse.nic.in/newsite/scholar.html
5. മദർ തെരേസ സ്കോളർഷിപ്
യോഗ്യത കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ സ്കോളർഷിപ്പാണിത്. ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവരും (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങൾ ) പിന്നാക്കം നിൽക്കുന്നവരുമായ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്സിങ്/പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ കവിയരുത്.
സ്കോളർഷിപ് അപേക്ഷകന് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 15000 രൂപയാണ് സ്കോളർഷിപ് തുക. സ്കോളർഷിപ്പിൽ 50 ശതമാനം പെൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്. വെബ്സൈറ്റ് : www.minoritywelfare.kerala.gov.in
6. നാഷനൽ ടാലൻറ് സെർച് സ്കോളർഷിപ്
യോഗ്യത എൻ.സി.ഇ.ആർ.ടി നൽകിവരുന്ന ഈ സ്കോളർഷിപ്പിന് പത്താം ക്ലാസിൽ ഉന്നത നിലവാരത്തോടെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അർഹത. സർക്കാർ, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, സി.ഐ.എസ്.ഇ തുടങ്ങിയ അംഗീകൃത സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വിദൂര പഠനം വഴി രജിസ്റ്റർ ചെയ്ത 18 വയസ്സിൽ താഴെയുള്ള പത്താം ക്ലാസിൽ ആദ്യ തവണ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
11, 12 ക്ലാസുകളിലെ പഠനത്തിന് 1250 രൂപയും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് 2000 രൂപ വീതവും പ്രതിമാസം സ്കോളർഷിപ്പായി ലഭിക്കും. വെബ്സൈറ്റ് : www.ncert.nic.in
7. ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ
യോഗ്യത കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നൽകി വരുന്ന സ്കോളർഷിപ്പുകളാണിവ. കാഴ്ച/ കേൾവി വൈകല്യങ്ങൾ, ഓട്ടിസം, പേശീശോഷണം, പാർക്കിൻസൺ തുടങ്ങിയ പ്രയാസങ്ങളുള്ളവർക്ക് അപേക്ഷിക്കാം. ആസിഡ് ആക്രമണ ഇരയായവർക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.
സ്കോളർഷിപ്
പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, ടോപ് ക്ലാസ് എജുക്കേഷൻ, ഇന്ത്യയിൽ എം.ഫിൽ /പിഎച്ച്.ഡി, വിദേശത്ത് ബിരുദാനന്തര ബിരുദം/ പിഎച്ച്.ഡി, മത്സരപ്പരീക്ഷ പരിശീലനം തുടങ്ങി ആറ് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പുകൾ.
പ്രീ-മെട്രിക്
അംഗീകൃത സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 6000 രൂപ സ്കോളർഷിപ്പായി ലഭിക്കും .ബുക്ക് അലവൻസായി 1000 രൂപ വരെയും ലഭിക്കും. വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്.
പോസ്റ്റ് മെട്രിക്
അംഗീകൃത സ്ഥാപനങ്ങളിൽ 11,12, ബാച്ചിലർ/മാസ്റ്റർ ബിരുദങ്ങൾ, പോസ്റ്റ് മെട്രിക് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവ പഠിക്കുന്നവർക്ക് പ്രതിവർഷം 6600 രൂപ വരെയും ബുക്ക് അലവൻസായി 1500 രൂപ വരെയും ലഭിക്കും.
ടോപ് ക്ലാസ് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ ബിരുദത്തിനോ/ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവർക്ക് പ്രതിമാസം 1500 രൂപ വീതം ലഭിക്കും. പുസ്തകത്തിന് പ്രതിവർഷം 5000 രൂപയും മറ്റു പഠനോപകരണങ്ങൾക്കായി ഒറ്റത്തവണ 30000 രൂപയും ലഭിക്കും. വെബ്സൈറ്റ് : https://scholarships.gov.in
8. ഹിന്ദി സ്കോളർഷിപ്
ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ ഹിന്ദി ഒരു വിഷയമായി പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല
ഡിഗ്രി തലത്തിൽ പ്രതിമാസം 500 രൂപ, പി.ജി തലത്തിൽ 1000 രൂപ. വെബ്സൈറ്റ് : www.dcescholarship.kerala.gov.in
9. സംസ്കൃത സ്കോളർഷിപ്
യോഗ്യത ഡിഗ്രി, പി.ജി ക്ലാസുകളിൽ സംസ്കൃതം ഒരു വിഷയമായി പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
പ്രതിമാസം 500 രൂപ വെബ്സൈറ്റ് : www.dcescholarship.kerala.gov.in
10. രാജീവ്ഗാന്ധി നാഷനൽ ഫെലോഷിപ്
യോഗ്യത പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉന്നതപഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം. കേന്ദ്ര സാമൂഹിക നീതി വകുപ്പ് നൽകിവരുന്ന സ്കോളർഷിപ്പാണിത് .
സ്കോളർഷിപ് പ്രതിമാസം 16000 രൂപവരെ വെബ്സൈറ്റ് : https://www.ugc.ac.in/rgnf/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.