ലോകത്തിലെ മികച്ച സർവകലാശാലകളുടെ പട്ടിക പുറത്ത്; ഒന്നാംസ്ഥാനം നിലനിർത്തി ഓക്സ്ഫഡ് യൂനിവേഴ്സിറ്റി
text_fieldsലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയിൽ എന്നും ഒന്നാമത് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി തന്നെ. ടൈംസ് ഹയർ എജ്യൂക്കേഷൻ പുറത്തുവിട്ട മികച്ച ലോക യൂനിവേഴ്സിറ്റികളുടെ പട്ടികയിലും ഓക്സ്ഫഡിന് തന്നെയാണ് ഒന്നാംറാങ്ക്. തുടർച്ചയായ ഒമ്പതാം വർഷമാണ് ഓക്സ്ഫഡ് ഈ സ്ഥാനം നിലനിർത്തുന്നത്. അധ്യാപന, ഗവേഷണ രംഗത്തെ മികവാണ് ഓക്സ്ഫഡിനെ മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിലനിർത്തുന്നത്.
യു.എസിലെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ളത്. നേരത്തേ പട്ടികയിൽ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയെ ആറാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് മസാചുസെറ്റ്സ് പട്ടികയിൽ രണ്ടാമതെത്തിയത്.
2010നു ശേഷം ആദ്യമായാണ് സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി പട്ടികയിൽ പിന്നോട്ടാകുന്നത്. ഗവേഷണ, അധ്യാപന രംഗത്തെ മികവ് കുറഞ്ഞതാണ് സ്റ്റാൻഫോഡിന് തിരിച്ചടിയായത്. ഹാർവഡ് യൂനിവേഴ്സിറ്റി നില മെച്ചപ്പെടുത്തി നാലാംസ്ഥാനത്ത് നിന്ന് മൂന്നാമതായി. അതുപോലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയും നില മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം ആറാംസ്ഥാനത്തായിരുന്നു പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി. ഇത്തവണ നാലാമതാണ്. പട്ടികയിൽ ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തുന്നത് യു.എസിലെയും യു.കെയിലെയും യൂനിവേഴ്സിറ്റികളാണ്.
യു.കെയിലെ അധ്യാപന മികവ് മുൻവർഷത്തെ അപേക്ഷിച്ച് മൂന്നുശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. അതുപോലെ ഗവേഷണ മികവിലും അഞ്ചുശതമാനത്തോളം ഇടിവുണ്ടായി.
മികച്ച 10 യൂനിവേഴ്സിറ്റികൾ:
1.ഓക്സ്ഫഡ് യൂനിവേഴ്സിറ്റി
2. മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
3. ഹാർവഡ് യൂനിവേഴ്സിറ്റി
4. പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി
5. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി
6. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി
7. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
8.യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്‍ലി
9. ഇംപീരിയൻ കോളജ്, ലണ്ടൻ
10.യേൽ യൂനിവേഴ്സിറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.