രാജ്യത്ത് ആകെ 89,875 മെഡിക്കൽ ബിരുദ സീറ്റുകൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് ആകെ 596 മെഡിക്കൽ കോളജുകളിലായി 89,875 മെഡിക്കൽ ബിരുദ സീറ്റുകളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2014ൽ 51,348 ആയിരുന്നതാണ് 89,875 സീറ്റുകളായി വർധിച്ചത്. പി.ജി മെഡിക്കൽ സീറ്റുകളുടെ എണ്ണം 60,202 സീറ്റുകളായി വർധിച്ചതായും അദ്ദേഹം അറിയിച്ചു.
313 സർക്കാർ കോളജുകളും 283 കോളജുകളുമാണുള്ളത്. സർക്കാർ കോളജുകളിൽ 46,560 ബിരുദ സീറ്റുകളുണ്ട്.
10 സംസ്ഥാനങ്ങളിൽ സർക്കാർ കോളജുകളെക്കാൾ സ്വകാര്യ കോളജുകളുടെ എണ്ണം കൂടുതലാണ്.രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ അപര്യാപ്തതയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അബ്ദുൽ വഹാബ് എം.പി അഭിപ്രായപ്പെട്ടു.
ഓരോ വർഷവും എട്ടു ലക്ഷം വരെ വിദ്യാർഥികളാണ് നീറ്റ് യോഗ്യത നേടുന്നത്. 89,000 സീറ്റുകൾ മാത്രമാണുള്ളതെങ്കിൽ ബാക്കി വിദ്യാർഥികൾ എന്തു ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.