Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.ടികളിൽ ഡിസൈൻ...

ഐ.ഐ.ടികളിൽ ഡിസൈൻ പഠനത്തിന്​ യു സീഡ്​, സീഡ്​

text_fields
bookmark_border
ഐ.ഐ.ടികളിൽ ഡിസൈൻ പഠനത്തിന്​ യു സീഡ്​, സീഡ്​
cancel

ഐ.ഐ.ടികളിലും മറ്റും ബാച്ചിലർ ഓഫ്​ ഡിസൈൻ (ബി.ഡെസ്​) പ്രോഗ്രാമിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ്​ കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (യു സീഡ്​-2021), മാസ്​റ്റർ ഓഫ്​ ഡിസൈൻ (എം.ഡെസ്​) പ്രോഗ്രാമിലേക്കുള്ള കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (സീഡ്​-2021) എന്നിവ ജനുവരി 17ന്​ ദേശീയതലത്തിൽ നടക്കും. അപേക്ഷ ഓൺലൈനായി ഒക്​ടോബർ പത്തിനകം സമർപ്പിക്കണം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ പരീക്ഷാ കേന്ദ്രങ്ങളാണ്​.

യോഗ്യത (യു സീഡ്​): ഏതെങ്കിലും വിഷയത്തിൽ (സയൻസ്​/കോമേഴ്​സ്​/ആർട്​സ്​/ഹ്യുമാനിറ്റീസ്​) പ്ലസ്​ ടു/തത്തുല്യം അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ്​ ഡിപ്ലോമ. 2021ൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. രജിസ്​ട്രേഷൻ ഫീസ്​ 3500 രൂപ​. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/വനിതകൾ എന്നീ വിഭാഗങ്ങൾക്ക്​ 1750 രൂപ. വിവരങ്ങൾക്ക്​ www.uceed.iitb.ac.in കാണുക​.

'സീഡ്​ -2021' ന്​ മൂന്ന്​ വർഷത്തെ ഡിഗ്രി/ഡിപ്ലോമക്കാർക്കും പി.ജിക്കാർക്കും അപേക്ഷിക്കാം. 2021ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. രജിസ്​ട്രേഷൻ ഫീസ്​ 3200 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/വനിതകൾ എന്നീ വിഭാഗങ്ങൾക്ക്​ 1600 രൂപ. വിവരങ്ങൾ www.ceed.iitb.ac.inൽ ലഭ്യമാണ്​. സീഡ്​ സ്​കോർ നേടുന്നവർക്ക്​ ഐ.ഐ.എസ്​.സി ബംഗളൂരു, ഐ.ഐ.ടി മുംബൈ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്​, കാൺപൂർ, എ.ഐ.ഐ.ടി.ഡി.എം ജബൽപൂർ എന്നിവിടങ്ങളിൽ എം.ഡെസ്​/പിഎച്ച്​.ഡി പ്രോഗ്രാമുകളിൽ ചേരാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITdesigningfashion desigining
Next Story