ഹൈസ്കൂൾ –ഹയർസെക്കൻഡറി ലയനം: ഖാദർ കമ്മിറ്റി ശിപാർശ തള്ളി യു.ഡി.എഫ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി ലയനത്തിന് ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സുപ്രധാന ശിപാർശകൾ തള്ളി യു.ഡി.എഫ് വിദഗ്ധ സമിതി റിപ്പോർട്ട്. നിലവിലുണ്ടായിരുന്ന മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിക്കാനുള്ള ഖാദർ കമ്മിറ്റി നിർദേശം ആശാസ്യമല്ലെന്ന് വിലയിരുത്തിയ യു.ഡി.എഫ് സമിതി നാല് ഡയറക്ടറേറ്റുകൾ സ്ഥാപിച്ച് വികേന്ദ്രീകൃത വ്യവസ്ഥ നടപ്പാക്കണമെന്ന് ശിപാർശ ചെയ്തു.
എൽ.പി, യു.പി തലങ്ങൾക്ക് മാത്രമായി പ്രൈമറി സ്കൂൾ ഡയറക്ടറേറ്റും സെക്കൻഡറി ഡയറക്ടറേറ്റും ഹയർ സെക്കൻഡറി ഡയറക്ടറേറ്റും വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റും സ്ഥാപിക്കാനാണ് ശിപാർശ. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. റിപ്പോർട്ട് യു.ഡി.എഫ് ചർച്ച ചെയ്തശേഷം സർക്കാറിന് കൈമാറുമെന്ന് രമേശ് പറഞ്ഞു.
ഖാദർ കമ്മിറ്റി ശിപാർശ ചെയ്ത സ്കൂൾ ഘടനയും യു.ഡി.എഫ് സമിതി തള്ളി. ഘടന ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണ്. പ്രീ സ്കൂൾ/ േപ്ല സ്കൂൾ എന്നിവ കൂടി ഉൾപ്പെടുത്തിയായിരിക്കണം പ്രൈമറി ഡയറക്ടറേറ്റ് സ്ഥാപിക്കേണ്ടത്. മൂന്ന് പരീക്ഷ ബോർഡുകളെ ഏകീകരിക്കാനുള്ള ശിപാർശ പരീക്ഷാ നടത്തിപ്പിനെയും ഫലപ്രഖ്യാപനത്തെയും ബാധിക്കും. വികേന്ദ്രീകൃത പരീക്ഷാ സംവിധാനം തുടരണം.
ഹയർസെക്കൻഡറി വിഭാഗം മേധാവി പ്രിൻസിപ്പലും ഹൈസ്കൂളിെൻറത് ഹെഡ്മാസ്റ്ററും ആയിരുന്ന പഴയരീതി തുടരണം. 51 ശിപാർശകളാണ് റിപ്പോർട്ടിലുള്ളത്. കരട് ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ചുള്ള പഠന റിപ്പോർട്ടും സമിതി പ്രതിപക്ഷ നേതാവിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.