യു.ജി.സി അംഗീകൃത സർവകലാശാലകൾ ബിരുദം പരസ്പരം അംഗീകരിക്കണം –എ.െഎ.യു സെക്രട്ടറി ജനറൽ
text_fieldsതിരുവനന്തപുരം: യു.ജി.സി അംഗീകാരമുള്ളതും അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിേവഴ്സിറ ്റീസിൽ (എ.െഎ.യു) അംഗങ്ങളുമായ സർവകലാശാലകൾ ബിരുദങ്ങൾ പരസ്പരം അംഗീകരിക്കണമെ ന്ന് എ.െഎ.യു സെക്രട്ടറി ജനറൽ ഡോ. പങ്കജ് മിത്തൽ. തിങ്കളാഴ്ച തക്കല നൂറുൽ ഇസ്ലാം സെ ൻറർ ഫോർ ഹയർ എജുക്കേഷനിൽ ആരംഭിക്കുന്ന ദക്ഷിണേന്ത്യൻ സർവകലാശാലകളിലെ വൈസ്ചാ ൻസലർമാരുടെ ദ്വിദിനസമ്മേളനത്തിെൻറ മുന്നോടിയായി വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇക്കാര്യത്തിൽ എ.െഎ.യുവിന് സർവകലാശാലകൾക്കുമേൽ നിർബന്ധം ചെലുത്താനാവില്ല. എന്നാൽ രാജ്യത്തെ അംഗീകാരമുള്ള സർവകലാശാലകളിൽ പഠിച്ച ശേഷം വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികളുടെ ബിരുദങ്ങളുടെ തുല്യതപ്രശ്നത്തിൽ എ.െഎ.യു ഇടപെട്ട് പരിഹാരം കാണാറുണ്ടെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസരംഗത്ത് വരുന്ന മാറ്റങ്ങൾ വൈസ്ചാൻസലർമാരുടെ സമ്മേളനത്തിൽ ചർച്ചയാകുമെന്ന് എ.െഎ.യു പ്രസിഡൻറ് മാണിക്യ റാവു സലെങ്ക പറഞ്ഞു. റിസർച് ആൻഡ് ഇന്നൊവേഷൻ എന്ന വിഷയത്തിൽ ഉൗന്നിയായിരിക്കും വി.സിമാരുടെ സമ്മേളനം. അറിവ് പകരുന്നതിൽ ഉൗന്നിയാണ് രാജ്യത്തെ സർവകലാശാലകൾ പ്രവർത്തിക്കുന്നത്.
എന്നാൽ കൊറിയ, ജപ്പാൻ പോലുള്ള രാജ്യങ്ങളിലെ സർവകലാശാലകൾ ഇതിനൊപ്പം തൊഴിൽ വൈദഗ്ധ്യം കൂടി നൽകുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തൊഴിൽ വൈദഗ്ധ്യത്തിന് പുറമെ നൂതന അറിവുകളിലൂടെ വികസനരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്ന രീതിയിൽ സർവകലാശാലകളിൽ ഇന്നൊവേഷന് കൂടി പ്രാമുഖ്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി.സിമാരുടെ സമ്മേളനം തിങ്കളാഴ്ച രാവിലെ 10ന് പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 13 വി.സിമാർ ഉൾപ്പെടെ നൂറോളം വി.സിമാർ സമ്മേളനത്തിൽ പെങ്കടുക്കും. നൂറുൽ ഇസ്ലാം സെൻറർ ഫോർ ഹയർ എജുക്കേഷൻ പ്രോ-ചാൻസലർ എം.എസ്. ഫൈസൽ ഖാനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.