രാജ്യത്തെ വ്യാജ സർവകലാശാലകളിൽ ഭൂരിപക്ഷവും യു.പിയിലെന്ന് യു.ജി.സി
text_fieldsന്യൂഡൽഹി: രാജ്യത്തെ 24 വ്യാജ യൂനിവേഴ്സിറ്റികളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സറ്റി ഗ്രാൻറ്സ് കമീഷൻ. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുെണ്ടന്നും യു.ജി.സി അറിയിച്ചു. സംസ്ഥാനങ്ങളുടേയോ കേന്ദ്രസർക്കാറിേൻറയോ യു.ജി.സിയുടേയോ അനുമതി വാങ്ങാതെയാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം.
വ്യാജ സർവകലാശാലകൾ ഏറ്റവും കൂടുതലുള്ളത് യു.പിയിലാണ്. സംസ്ഥാനത്തെ എട്ട് സർവകലാശാലകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് വ്യാജ സർവകലാശാലകളുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്.
ഡൽഹി
കൊമേഴ്‌സ്യൽ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡൽഹി.
യുണൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, ഡൽഹി.
വൊക്കേഷണൽ യൂനിവേഴ്സിറ്റി, ഡൽഹി.
എഡി.ആർ-സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി, രാജേന്ദ്ര പ്ലേസ്, ഡൽഹി - 110 008.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഡൽഹി
വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്, റോസ്ഗർ സേവാസാദൻ, 672, സഞ്ജയ് എൻക്ലേവ്, ഡൽഹി -110033.
അധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല), 351-352, ഘട്ടം -1, ബ്ലോക്ക്-എ, വിജയ് വിഹാർ, റിത്തല, രോഹിണി, ഡൽഹി -110085
കർണാടക
ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂനിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി,ബെൽഗാം, കർണാടക.
കേരളം
സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷനാട്ടം, കേരളം.
മഹാരാഷ്ട്ര
രാജാ അറബിക് യൂനിവേഴ്സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര.
പശ്ചിമ ബംഗാൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത.
ഉത്തർപ്രദേശ്
വാരണാസി സംസ്‌കൃത വിശ്വവിദ്യാലയം, വാരണാസി (യുപി).
മഹിള ഗ്രാമ വിദ്യാപീഠം / വിശ്വവിദ്യാലയം, (വിമൻസ് യൂനിവേഴ്സിറ്റി) പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്.
ഗാന്ധി ഹിന്ദി വിദ്യാപിത്ത്, പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്.
നാഷണൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ, ഉത്തർപ്രദേശ്.
നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി അലിഗഡ്, ഉത്തർപ്രദേശ്.
ഉത്തർപ്രദേശ് വിശ്വവിദ്യാലയം, കോസി കലൻ, മഥുര, ഉത്തർപ്രദേശ്.
മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്, ഉത്തർപ്രദേശ്.
ഇന്ദ്രപ്രസ്ഥശിക്ഷ പരിഷത്ത്, ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, ഖോഡ, മകൻപൂർ, നോയിഡ ഉത്തർപ്രദേശ്.
ഒഡീഷ
നബഭാരത് ശിക്ഷ പരിഷത്ത്, അനുപൂർണ ഭവൻ, പ്ലോട്ട് നമ്പർ 242, പാനി ടാങ്കി റോഡ്, ശക്തിനഗർ, റൂർക്കേല -769014.
നോർത്ത് ഒറീസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ & ടെക്നോളജി, ഒഡീഷ.
പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, പുതുച്ചേരി -605009
ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, ഗുണ്ടൂർ, ആന്ധ്രാപ്രദേശ് -522002,
ക്രൈസ്റ്റ് ന്യൂ ടെസ്റ്റെംമെന്റ് ഡീമെഡ് യൂനിവേഴ്സിറ്റി ഗുണ്ടൂർ, ആന്ധ്രപ്രദേശ് -522002
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.