Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു.​ജി.​സി-​നെ​റ്റ്...

യു.​ജി.​സി-​നെ​റ്റ് ജൂ​ൺ 13-22 വ​രെ

text_fields
bookmark_border
യു.​ജി.​സി-​നെ​റ്റ് ജൂ​ൺ 13-22 വ​രെ
cancel

ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഭാ​ര​ത പൗ​ര​ന്മാ​ർ​ക്ക് അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റാ​കാ​നും ജൂ​നി​യ​ർ റി​സ​ർ​ച് ഫെ​ലോ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നു​മു​ള്ള അ​ർ​ഹ​ത നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ യു.​ജി.​സി നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്-2023) ജൂ​ൺ 13-22 വ​രെ ‘എ​ൻ.​ടി.​എ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തും. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ/​ചെ​ങ്ങ​ന്നൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/​മൂ​വാ​റ്റു​പു​ഴ, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, പ​യ്യ​ന്നൂ​ർ, തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ന​ഗ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യി​ലും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

ആ​ന്ത്രോ​പ്പോ​ള​ജി, അ​റ​ബ് ക​ൾ​ച്ച​ർ ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ്, അ​റ​ബി​ക്, ആ​ർ​ക്കി​യോ​ള​ജി, കോ​മേ​ഴ്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ്, ക്രി​മി​നോ​ള​ജി, ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ്, ഇ​ക്ക​ണോ​മി​ക്സ്/​ഡീ​മോ​ഗ്ര​ഫി എ​ജു​ക്കേ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക് സ​യ​ൻ​സ്, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ​സ്, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ജ്യോ​ഗ്ര​ഫി, ഹി​സ്റ്റ​റി, ഹോം ​സ​യ​ൻ​സ്, ലേ​ബ​ർ വെ​ൽ​ഫെ​യ​ർ,

ലോ, ​ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, മ​ല​യാ​ളം, മാ​നേ​ജ്മെ​ന്റ്, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം, മ്യൂ​സി​യോ​ള​ജി ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ മ്യൂ​സി​ക്, പെ​ർ​ഫോ​മി​ങ് ആ​ർ​ട്ട്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സോ​ഷ്യ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, ടൂ​റി​സം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ്, ഉ​ർ​ദു, വി​ഷ്വ​ൽ ആ​ർ​ട്ട്, വി​മ​ൻ സ്റ്റ​ഡീ​സ്, യോ​ഗ ഉ​ൾ​പ്പെ​ടെ 83 വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ.

യോ​ഗ്യ​ത: ബ​ന്ധ​​​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം. യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും മാ​സ്റ്റേ​ഴ്സ് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/ ​തേ​ർ​ഡ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. പ്രാ​യ​പ​രി​ധി ജെ.​ആ​ർ.​എ​ഫി​ന് 30 വ​യ​സ്സ്. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​തേ​ർ​ഡ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ/​െ​ല​ക്ച​റ​ർ​ഷി​പ് പ​രീ​ക്ഷ​​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല.

ഫീസ് 1150 രൂപ. ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ ​തേർഡ് ജെൻഡർ 325 രൂപ. ‘യു.ജി.സി നെറ്റ് 2023 ജൂൺ’ വിജ്ഞാപനവും ഇൻഫർമേഷൻ ബുളറ്റിനും https://ugcnet.nta.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി മേയ് 31 വൈകീട്ട് അഞ്ചു മണിവരെ അപേക്ഷിക്കാം. പരീക്ഷ ഫീസ് ജൂൺ ഒന്ന് രാത്രി 11.50 മണിവരെ. ​െക്രഡിറ്റ്/ഡെബിറ്റ് കാർഡ്/ നെറ്റ്ബാങ്കിങ് മുഖാന്തരം അടക്കാം. പരീക്ഷ ഘടനയും സിലബസും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UGC NET
News Summary - UGC-NET from June 13 to 22
Next Story