വിദേശ സർവകലാശാല കാമ്പസുകൾക്ക് മാർഗനിർദേശവുമായി യു.ജി.സി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ സ്ഥാപിക്കുന്ന വിദേശ സർവകലാശാലകളുടെ കാമ്പസുകൾക്ക് മാർഗനിർദേശങ്ങളുമായി യു.ജി.സി. വിദേശ സർവകലാശാലകളുടെ പ്രധാന കാമ്പസുകളിലെ അതേ വിദ്യാഭ്യാസം ഇന്ത്യയിൽ ഉറപ്പുവരുത്തുകയാണ് ഇതിന്റെ മുഖ്യലക്ഷ്യമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേശ് കുമാർ പറഞ്ഞു.
ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്ന വിദേശ സർവകലാശാലകൾ ആഗോള റാങ്കിങ്ങുകളിൽ മികച്ച 500 സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടണം. അല്ലെങ്കിൽ വിഷയത്തിന്റെ അടിസ്ഥാനത്തിൽ മികച്ച 500 സ്ഥാപനങ്ങളുടെ പട്ടികയിലുണ്ടാകണം.
സർട്ടിഫിക്കറ്റ്, ഡിേപ്ലാമ, ഡിഗ്രി, ഗവേഷണം, യു.ജി, പി.ജി, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അനുമതിയുണ്ടാകും. പുതിയ കോഴ്സുകൾ തുടങ്ങുമ്പോൾ യു.ജി.സിയുടെ അനുമതി തേടണം. വിദേശ സർവകലാശാലകൾക്ക് ലേണിങ് സെന്ററുകൾ, സ്റ്റഡി സെന്ററുകൾ, ഫ്രാഞ്ചൈസി എന്നിവ നടത്താൻ അനുവദിക്കില്ല.
ഓൺലൈൻ അല്ലെങ്കിൽ ഓപ്പൺ, വിദൂര വിദ്യാഭ്യാസം എന്നിവ അനുവദിക്കില്ല. അതേസമയം, ഓൺലൈൻ അധ്യാപനം പ്രോഗ്രാമിന്റെ 10 ശതമാനത്തിൽ കൂടരുത്. ഒന്നിലധികം കാമ്പസുകൾ അനുവദിക്കും. വിദേശ സ്ഥാപനങ്ങൾ യു.ജി.സിക്ക് ഒറ്റത്തവണ അപേക്ഷ ഫീസല്ലാതെ വാർഷിക ഫീസ് നൽകേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.