ഇന്ത്യൻ വിദ്യാർഥികൾക്ക് 3000 പൗണ്ട് സ്കോളർഷിപ്പുമായി യു.കെ സർവകലാശാല
text_fieldsയു.കെ: ഇന്ത്യൻ വിദ്യാർഥികൾക്കായി അക്കാദമിക് എക്‌സലൻസ് ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ് ആരംഭിച്ച് യു.കെയിലെ എസെക്‌സ് സർവകലാശാല. 2024 ജനുവരിയിലെ ഇൻടേക്കുകളിൽ എൻറോൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 3000 പൗണ്ട് വരെ (3,13,304 രൂപ) സ്‌കോളർഷിപ്പ് ലഭിക്കും. വിദേശത്തോ യു.കെയിലോ ബിരുദം പൂർത്തിയാക്കിയ, ടയർ 2 സർവകലാശാലകളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്.
കോഴ്‌സുകൾക്കായി പൂർണ്ണമായ അപേക്ഷ സമർപ്പിക്കുമ്പോൾ ഈ സർവകലാശാലകളിൽ നിന്നുള്ള അപേക്ഷകർ സ്കോളർഷിപ്പിനായി സ്വയമേവ പരിഗണിക്കപ്പെടും. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യതാ വിലയിരുത്തൽ. സ്കോളർഷിപ്പ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.
സ്കോളർഷിപ്പ് അവാർഡുകൾ നിർണ്ണയിക്കുന്നതിൽ വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങൾ വളരെ പ്രധാനമാണ്. അക്കാദമിക് അല്ലെങ്കിൽ വർക്ക് റഫറൻസുകളും ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളും സഹിതം ഒരു സമഗ്രമായ ഉദ്ദേശ്യ പ്രസ്താവന നൽകേണ്ടതുണ്ട്. ഇത് കൂടാതെ കുറഞ്ഞത് 60 ശതമാനം അല്ലെങ്കിൽ 6.5/10 CGPA, അല്ലെങ്കിൽ 2.6/4 CGPA നേടുന്ന വിദ്യാർഥികളെ സ്വാഭാവികമായും പട്ടികയിൽ ഉൾപ്പെടുത്തും. ഈ സ്കോളർഷിപ്പ് ഈസ്റ്റ് 15 ആക്ടിംഗ് സ്കൂൾ ഒഴികെയുള്ള എല്ലാ കോഴ്സുകളിലും ഡിപ്പാർട്ട്മെന്‍റുകളിലും എൻറോൾമെന്‍റിന് സാധുതയുള്ളതാണ്.
1963-ൽ സ്ഥാപിതമായ എസെക്‌സ് യൂണിവേഴ്‌സിറ്റി ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിലാണ് സ്ഥിതി ചെയ്യുന്നത്. കോൾചെസ്റ്റർ, സൗത്ത്ഹെൻഡ്, ലോട്ടൺ എന്നിവിടങ്ങളിൽ മൂന്ന് കാമ്പസുകളുമുണ്ട്. ഏകദേശം 140 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെയുണ്ട്. ഗ്ലോബൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗിൽ 2023ൽ എസെക്സ് യൂണിവേഴ്സിറ്റി ലോകമെമ്പാടുമുള്ള 1,400 സർവ്വകലാശാലകളിൽ 56-ാം സ്ഥാനം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.