ജപ്പാനിൽ സ്കോളർഷിപ്പോടെ ഇന്ത്യൻ വിദ്യാർഥികൾക്ക് ബിരുദപഠനാവസരം
text_fieldsജാപ്പനീസ് ഗവൺമെൻറ് സ്കോളർഷിപ്പോടെ ബിരുദപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം. 2022 വർഷം പതിനഞ്ചോളം സ്കോളർഷിപ്പുകൾ ലഭ്യമാകും. അന്താരാഷ്ട്ര തലത്തിൽ ലഭ്യമാകുന്ന അപേക്ഷകരിൽനിന്നും 15 പേരെയാണ് തെരഞ്ഞെടുക്കുക. ജാപ്പനീസ് എംബസി/കോൺസുലേറ്റ് മുഖാന്തരം അപേക്ഷിക്കാം. ജാപ്പനീസ് സർക്കാറാണ് (മിനിസ്ട്രി ഓഫ് എജുക്കേഷൻ, കൾചർ, സ്പോർട്സ്, സയൻസ് ആൻഡ് ടെക്നോളജി) തുടർനടപടികൾ സ്വീകരിക്കുന്നത്. അപേക്ഷാഫീസ് ഏർപ്പെടുത്തിയിട്ടില്ല.
സമർഥരായ പ്ലസ്ടു വിദ്യാർഥികൾക്ക് ജാപ്പനീസ് ഗവൺമെൻറ് സ്കോളർഷിപ് (MEXT) പദ്ധതി പ്രയോജനപ്പെടുത്താം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജപ്പാനിൽ കോളജ് ഓഫ് ടെക്നോളജി ട്രെയിനിങ് കോളജുകളിലും മറ്റും അണ്ടർ ഗ്രാജുവേറ്റ് (ഡിഗ്രി/ഡിപ്ലോമ/സർട്ടിഫിക്കറ്റ്) പ്രോഗ്രാമുകളിൽ സ്കോളർഷിപ്പോടെ ഉപരിപഠനം നടത്താം.
ഫീസ് നൽകേണ്ടതില്ല. ആകർഷകമായ തുക സ്കോളർഷിപ്പായി ലഭിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം www.in.emb-japan.go.jp യിൽ ലഭ്യമാണ്. 2022 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ഓൺലൈനായി മേയ് 28 വരെ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.