Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 2:42 PM IST Updated On
date_range 1 Feb 2021 2:44 PM ISTവിദ്യാഭ്യാസ മേഖലക്കും ഊന്നൽ; 15,000 സ്കൂളുകൾ വികസിപ്പിക്കും
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ 15,000 സ്കൂളുകൾ വികസിപ്പിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാന വിദ്യാഭ്യാസ പദ്ധതികൾക്ക് പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും ബജറ്റിൽ പണം വകയിരുത്തി.
വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാനായി 1500 കോടി രൂപയാണ് വകയിരുത്തിയത്. ഗവേഷണ പദ്ധതികൾക്കായി 50,000 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ലഡാക്ക് ലേയിൽ കേന്ദ്രസർവകലാശാല ആരംഭിക്കാനും രാജ്യത്ത് 100 സൈനിക സ്കൂളുകൾ സ്ഥാപിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ഏകലവ്യ മോഡൽ റസിഡഷ്യൽ സ്കൂളുകൾക്കായി 40 കോടി അനുവദിച്ചു. 750 പുതിയ ഏകലവ്യ മോഡൽ സ്കൂളുകളാണുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story