സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാൻ സർവകലാശാലകൾക്ക് ചട്ടം രൂപവത്കരിക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട അഫിലിയേറ്റിങ് സർവകലാശാലക്ക് ചട്ടങ്ങൾ (റെഗുലേഷൻ) രൂപവത്കരിക്കാൻ അധികാരം. സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സേവന വേതന വ്യവസ്ഥകൾ രൂപവത്കരിക്കാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിലാണ് ഇൗ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗവർണർ അംഗീകാരം നൽകിയതോടെ ഒാർഡിനൻസ് പ്രാബല്യത്തിൽവന്നു. ഒാർഡിനൻസിലെ വ്യവസ്ഥകൾ നടപ്പാക്കാൻ വിജ്ഞാപനം വഴി സർക്കാറിന് ചട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യാം. സ്വാശ്രയ കോളജുകളിൽ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ വിവരങ്ങൾ കോളജ് മൂന്ന് മാസത്തിനകം ബന്ധപ്പെട്ട സർവകലാശാലയിൽ രജിസ്റ്റർ ചെയ്യണം.
അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നിയമനത്തിന് വിദ്യാഭ്യാസ ഏജൻസി വിജ്ഞാപനം വഴി അപേക്ഷ ക്ഷണിക്കണം. റാങ്ക് പട്ടിക തയാറാക്കി വിദ്യാഭ്യാസ ഏജൻസിയുടെ അധികാരി രേഖാമൂലം നിയമന ഉത്തരവ് നൽകണം. നിയമിക്കപ്പെടുന്നവർ തസ്തിക, ശമ്പള സ്കെയിൽ, ഇൻക്രിമെൻറ്, ഗ്രേഡ്, െപ്രാമോഷൻ, നിയമന കാലയളവ്, ശമ്പളം, ബത്ത, അധിക സമയ ജോലി എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ ഏജൻസിയുമായി കരാറിൽ ഏർപ്പെടണം. അവശ്യ തസ്തികകളിലേക്ക് െറഗുലേറ്ററി ബോഡി (യു.ജി.സി/എ.െഎ.സി.ടി.ഇ/എൻ.സി.ടി.ഇ/ ബാർ കൗൺസിൽ തുടങ്ങിയവ) നിശ്ചയിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.
നിലവിലുള്ളവർക്ക് യോഗ്യതയില്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടണം. ജീവനക്കാരുടെ തൊഴിൽ ദിനങ്ങൾ, േജാലി സമയം സർക്കാർ/ എയ്ഡഡ് കോളജുകളിലേതിന് സമാനമായിരിക്കും. സർക്കാർ, എയ്ഡഡ് കോളജ് അധ്യാപക, അനധ്യാപക ജീവനക്കാർക്ക് അർഹതപ്പെട്ട പൊതു അവധി, ആകസ്മിക അവധി, പ്രസവാവധി എന്നിവ സ്വാശ്രയ കോളജിലുള്ളവർക്ക് ബാധകമായിരിക്കും. ജീവനക്കാരെ പി.എഫിലും ഇൻഷുറൻസിലും അംഗമാക്കണം.
ഒാർഡിനൻസിന് മുമ്പ് നിയമിക്കപ്പെട്ടവരെ പ്രാബല്യതീയതി മുതൽ ആറ് മാസത്തിനകം അംഗമാക്കണം. നിയമനത്തിനുള്ള പ്രായപരിധിയും വിരമിക്കൽ പ്രായവും െറഗുലേറ്ററി ബോഡി തീരുമാനിക്കണം. ജീവനക്കാരുടെ അച്ചടക്ക അധികാരി വിദ്യാഭ്യാസ ഏജൻസി ആയിരിക്കും. അച്ചടക്ക നടപടിക്കെതിരെ ജീവനക്കാർക്ക് സർവകലാശാലയെ സമീപിക്കാം. സർവകലാശാല സിൻഡിക്കേറ്റ് അപ്പീൽ തീർപ്പാക്കണം.
ജീവനക്കാരുടെ രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങളിൽ ഉണ്ടാകുന്ന പരാതികളിൽ സിൻഡിക്കേറ്റ് തീർപ്പുകൽപ്പിക്കുന്നതുവരെ സിവിൽ കോടതികൾ ഇടപെടാൻ പാടില്ല. സ്വാശ്രയ കോളജുകളിൽ ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, പി.ടി.എ, വിദ്യാർഥി പരാതി പരിഹാര സെൽ, കോളജ് കൗൺസിൽ, വനിത ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള സമിതി തുടങ്ങിയവ രൂപവത്കരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.