അവസാന വർഷ കോളജ് വിദ്യാർഥികൾക്ക് ആഗസ്റ്റ് 31നകം പരീക്ഷ നടത്താൻ യു.ജി.സി നിർദേശം
text_fieldsന്യൂഡൽഹി: അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് നിർബന്ധമായും പരീക്ഷ നടത്തണമെന്ന് കോളജുകൾക്ക് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷന്‍റെ നിർദേശം. അതേസമയം, ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് പരീക്ഷകളുണ്ടായിരിക്കില്ല. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളിലാണ് യു.ജി.സി ഇക്കാര്യം വ്യക്തമാക്കുന്നത്.
പരീക്ഷയെ കൂടാതെ അക്കാദമിക പ്രവേശനം എന്നിവയുടെ അക്കാദമിക കലണ്ടർ പ്രസിദ്ധീകരിച്ചു. 2021-22 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്‍റെ നടപടികൾ സെപ്തംബർ 30നകം പൂർത്തിയാക്കണം. ഒക്ടോബർ ഒന്നിന് അക്കാദമിക് വർഷം ആരംഭിക്കണം -യു.ജി.സി സെക്രട്ടറി രജനീഷ് ജെയിൻ വൈസ് ചാന്സലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ പറയുന്നു.
നോട്ടീസിലെ പ്രധാന നിർദേശങ്ങൾ
1. ഒന്നാംവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 30നകം പൂർത്തീകരിക്കണം. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്ടോബർ 31. അടിസ്ഥാന യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31വരെ സമർപ്പിക്കാം.
2. ഒന്നം വർഷ/ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും
3. 2020-21 വർഷത്തെ അവസാന സെമസ്റ്റർ/ വർഷ പരീക്ഷകൾ ഓഫ്ലൈനായോ ഒാൺലൈനായോ, ഓൺൈലനും ഓഫ്ലൈനുമായോ ആഗസ്റ്റ് 31ന് മുമ്പ് നിർബന്ധമായും നടത്തണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷ നടത്തിപ്പ്.
4. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂൈല 31നകം പ്രസീദ്ധീകരിച്ചേക്കും. ഫലപ്രഖ്യാപനത്തിൽ എന്തെങ്കിലും കാലതാമസം ഉണ്ടാകുകയാണെങ്കിൽ ഒക്ടോബർ 18ന് അക്കാദമിക് സെക്ഷൻ ആരംഭിക്കുന്ന തരത്തിൽ നടപടികൾ പുനക്രമീകരിക്കണം.
5. ലോക്ഡൗണും മറ്റു അനുബന്ധ കാരണങ്ങളും മൂലം മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഒക്ടോബർ 31നകം വിദ്യാർഥികൾ അഡ്മിഷൻ റദ്ദാക്കുകയാണെങ്കിൽ ഫീസ് തുക തിരികെ നൽകണം.
6. ഓൺലൈനായോ ഓഫ്ലൈനായോ രണ്ടും കൂടിയോ ക്ലാസ് ആരംഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.