എൻജിനീയറിങ് സെമസ്റ്റർ പരീക്ഷ രീതി സർവകലാശാലക്ക് തീരുമാനിക്കാം
text_fieldsകൊച്ചി: എൻജിനീയറിങ് ഇൻറർമീഡിയറ്റ് സെമസ്റ്റർ -വാർഷിക പരീക്ഷകൾ നടത്തേണ്ട രീതി സാേങ്കതിക സർവകലാശാലക്ക് തീരുമാനിക്കാമെന്ന് ൈഹകോടതി. അതേസമയം, ഓഫ് ലൈൻ പരീക്ഷ നടത്തിപ്പ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം.
കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികളുടെ കാര്യത്തിൽ ഉചിത തീരുമാനമെടുക്കണം. അഫിലിയേറ്റഡ് കോളജുകളിലെ പരീക്ഷ നടത്തിപ്പ് രീതി സംബന്ധിച്ച് എല്ലാ വസ്തുതകളും സാഹചര്യവും പരിഗണിച്ചുവേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. യു.ജി.സി മാർഗനിർദേശം ലംഘിച്ച് ഓഫ് ലൈൻ പരീക്ഷ നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി ഹരിഹരൻ അടക്കം വിവിധ എൻജിനീയറിങ് കോളജുകളിലെ 29 ആറാം സെമസ്റ്റർ വിദ്യാർഥികൾ നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
2020ൽ നിർദേശിച്ചപോലെ ഇേൻറണൽ വിലയിരുത്തലിെൻറയും മുൻ സെമസ്റ്ററുകളിലെ നിലവാരത്തിെൻറയും അടിസ്ഥാനത്തിൽ വേണം ഇൻറർമീഡിയറ്റ് സെമസ്റ്റർ, വാർഷിക കോഴ്സുകളുടെ മൂല്യനിർണയം നടത്തേണ്ടതെന്ന യു.ജി.സി നിർദേശം ലംഘിച്ചാണ് പരീക്ഷ നടത്തുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സാങ്കേതിക സർവകലാശാലക്ക് യു.ജി.സി മാർഗനിർേദശങ്ങൾ ബാധകമല്ലെന്നും ബന്ധപ്പെട്ട അപ്പെക്സ് സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളായ എ.ഐ.സി.ടി.ഇ, എൻ.സി.ടി.ഇ, ബി.സി.ഐ പോലുള്ളവയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും സർവകലാശാല ചൂണ്ടിക്കാട്ടി. കേവലം നിർദേശങ്ങൾ മാത്രമാണ് യു.ജി.സിയുടേത്.
പരീക്ഷ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സർവകലാശാലക്ക് അധികാരമുണ്ട്. ഒന്നിച്ച് ഓൺലൈൻ പരീക്ഷ നടത്താനുള്ള സംവിധാനമില്ല. അല്ലാത്ത പക്ഷം പരീക്ഷ നടത്തിപ്പ് അനന്തമായി നീളുമെന്നും സർവകലാശാല ചൂണ്ടിക്കാട്ടി. ആഗസ്റ്റ് നാലിലെ സർക്കാർ ഉത്തരവ് പ്രകാരം മത്സര, സർവകലാശാല പരീക്ഷകളും സ്പോർട്സ് െട്രയലുകളും അനുവദിച്ചിട്ടുള്ളതായും ചൂണ്ടിക്കാട്ടി. സർക്കാറും ഇതേ വാദമാണ് ഉയർത്തിയത്. വി.സിമാരുടെ യോഗത്തിൽ കർശന മാനദണ്ഡം പാലിച്ച് ഓഫ് ലൈൻ പരീക്ഷ നടത്താൻ തീരുമാനമായതാണ്. 10, 12 ക്ലാസ് പരീക്ഷകൾ പോലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫ് ലൈനായാണ് നടത്തിയതെന്നും കോവിഡ് വ്യാപനം സംബന്ധിച്ച് പരാതികളുണ്ടായില്ലെന്നും വ്യക്തമാക്കി.
ഈ വാദങ്ങൾ അംഗീകരിച്ച കോടതി യു.ജി.സി നിർദേശം എ.ഐ.സി.ടി.ഇ പോലുള്ള അപ്പെക്സ് സ്റ്റാറ്റ്യൂട്ടറി ബോഡി തീരുമാനത്തിന് വിധേയമാെണന്ന് വിലയിരുത്തിയാണ് തീരുമാനമെടുക്കാനുള്ള അധികാരം സർവകലാശാലക്കാണെന്ന് വ്യക്തമാക്കിയത്. മാത്രമല്ല, ഒട്ടേറെ വിദ്യാർഥികൾ എഴുതുന്ന പരീക്ഷ രീതി ചോദ്യം ചെയ്ത് 28 വിദ്യാർഥികൾ മാത്രമാണ് കോടതിയെ സമീപിച്ചതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.