സർവകലാശാല പരീക്ഷകൾ 28ന് തുടങ്ങും; നടത്തിപ്പിന് മാർഗനിർദേശങ്ങളായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ ജൂൺ 28ന് തുടങ്ങാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു വിളിച്ചുചേർത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് പത്തിനകം ഫലം പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്. സാേങ്കതിക സർവകലാശാല ഒഴികെ സർവകലാശാലകൾ ഒാഫ്ലൈൻ രീതിയിൽ തന്നെയാകും പരീക്ഷ നടത്തുക. കോവിഡ് സാഹചര്യം വിലയിരുത്തി തീരുമാനങ്ങളെടുക്കാൻ ഇൗ മാസം 25ന് വീണ്ടും യോഗം ചേരും. പരീക്ഷ നടത്തിപ്പിന് മാർഗനിർദേശവും ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ പരീക്ഷക്ക് മുമ്പ് അണുമുക്തമാക്കണം. ഇതിന് ഫയർഫോഴ്സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം സ്ഥാപന മേധാവി ഉറപ്പുവരുത്തണം. പരീക്ഷാർഥികൾ, സ്ക്രൈബുകൾ, പരീക്ഷാ സ്ക്വാഡ് അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ ആരെയും പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.