സർവകലാശാല വാർത്തകൾ
text_fieldsബി.ഫാം (ലാറ്ററൽ എൻട്രി): ആദ്യഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 7.3.8-ൽ പറയുന്ന അസ്സൽ രേഖകളും സഹിതം 21മുതൽ 24 വരെ ബന്ധപ്പെട്ട കോളജുകളിൽ അഡ്മിഷൻ നേടേണ്ടതാണ്.
പി.ജി മെഡിക്കൽ: താൽക്കാലിക ലിസ്റ്റുകൾ
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിന് പുതുതായി അപേക്ഷ സമർപ്പിച്ചവരെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ താൽക്കാലിക മെററ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതി ഇ.മെയിൽ മുഖേന (ceekinfo.cee@kerala.gov.in) 21ന് പകൽ 12 മണിക്ക് മുമ്പ് അറിയിക്കണം. അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് 24ന് രാവിലെ 11 വരെ അവസരമുണ്ടായിരിക്കും.
ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്
തിരുവനന്തപുരം: സിവിൽ സർവിസ് പരീക്ഷാ പരിശീലനം നേടുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
കോഴ്സ് ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 20,000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 10,000 രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന സിവിൽ സർവിസ് ഫീ റീ ഇംബേഴ്സ്മെന്റ് സ്കോളർഷിപ്പാണിത്. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471-2300524, 2302090.
എഫ്.എം.ജി.ഇ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ (എഫ്.എം.ജി.ഇ) ഫലം പ്രഖ്യാപിച്ചു. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് 12ന് ദേശീയതലത്തിൽ നടത്തിയ പരീക്ഷയുടെ ഫലം www.natboard.edu.inൽ ലഭിക്കും. വ്യക്തിഗത സ്കോർ കാർഡ് ജനുവരി 27 മുതൽ സൈറ്റിൽ ലഭ്യമാക്കും. 45,000ത്തിലേറെ വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഏഴു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
നോർക്ക-റൂട്ട്സ്-നെയിം പദ്ധതിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്ക് കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഓട്ടോമൊബൈല്‍, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് ജനുവരി 31 നകം അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 -2770523.
എം.ജി പരീക്ഷഫലം
കോട്ടയം: മൂന്നും നാലും സെമസ്റ്റര്‍ എം.കോം പ്രൈവറ്റ് രജിസ്ട്രേഷന് (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഡിസംബര്‍ 2024), ഒന്നുമുതല്‍ ആറുവരെ സെമസ്റ്ററുകള്‍ ബി.എ, ബി.എസ്സി, ബി.കോം (അദാലത് സ്പെഷല്‍ മേഴ്സി ചാന്‍സ് 1998-2008 അഡ്മിഷനുകള്‍ വൊക്കേഷനല്‍ മോഡല്‍ 2 ജൂലൈ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (പുതിയ സ്കീം 2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 27 മുതല്‍ കാലടി ശ്രീ ശങ്കര കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് (സി.ബി.സി.എസ് പുതിയ സ്കീം- 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് - ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 28ന് മാറമ്പള്ളി എം.ഇ.എസ് കോളജില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എം.എസ്സി സൈബര്‍ ഫോറന്‍സിക് സി.എസ്.എസ് (2023 അഡ്മിഷന് െറഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 29 മുതല്‍ നടക്കും.
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്സി സൈബര്‍ ഫോറന്‍സിക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് സെപ്റ്റംബര്‍ 2024) പരീക്ഷകള്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.