വാഴ്സിറ്റി വാർത്തകൾ; 12 ആഗസ്റ്റ് 2023
text_fieldsകാലിക്കറ്റ്
പരീക്ഷ ഫലം
മൂന്നാം സെമസ്റ്റര്‍ എം.സി.എ, എം.എ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ബി.ടെക് (2019 സ്കീം) എട്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷയെഴുതിയവരില്‍ 2019 പ്രവേശനം പ്രിന്റിങ് ടെക്നോളജി ഒഴികെയുള്ളവയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് നവംബര്‍ 2021 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എസ് സി പ്രിന്റിങ് ടെക്നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2014, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2015, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2015, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2016, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2016, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2017 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പ്രോജക്ട് പരിശോധന
മൂന്നാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി നവംബര്‍ 2022 പരീക്ഷയുടെ പ്രോജക്ട് പരിശോധന 23ന് സര്‍വകലാശാല പഠനവകുപ്പില്‍ നടക്കും.
പരീക്ഷ ടൈം ടേബിള്‍
രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) 2020 പ്രവേശനം മുതലുള്ളവരുടെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ് (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) 2021 പ്രവേശനക്കാരുടെയും ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ ഏഴിനും യഥാക്രമം നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ രജിസ്ട്രേഷന്
ഒന്നാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോ ടെക്നോളജി, മള്‍ട്ടിമീഡിയ, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് വിത് സ്പെഷലൈസേഷന് ഇന്‍ ഡേറ്റ അനലറ്റിക്സ് നവംബര്‍ 2022 റെഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്സൈറ്റില്‍. പിഴയില്ലാതെ 21വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്
മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കേന്ദ്രത്തിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കാം. എന്‍.കെ.പി.ഡി.എഫ്.-സിയു 04 എന്ന തസ്തികയിലാണ് ഒഴിവ്.
ഫിസിക്സ്, കെമിസ്ട്രി, നാനോടെക്നോളജി എന്നിവയിലേതെങ്കിലും പി.എച്ച്ഡി നിര്‍ബന്ധ യോഗ്യതയാണ്. അപേക്ഷകള്‍ പ്രൊ വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല പി.ഒ., മലപ്പുറം എന്ന വിലാസത്തില്‍ തപാലിലോ pvcoffice@uoc.ac.in ഇമെയിലിലോ 19 വരെ സ്വീകരിക്കും. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.
വിദൂരവിഭാഗം ബിരുദ -പി.ജി പ്രവേശനം
സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ-പി.ജി പ്രവേശനത്തിന് സെപ്റ്റംബര്‍ 16 വരെ പിഴയില്ലാതെ അപേക്ഷിക്കാം.
100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെയും അപേക്ഷിക്കാം. അപേക്ഷ ലിങ്ക്, കോഴ്സ് വിവരങ്ങൾ, വിജ്ഞാപനം എന്നിവ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ (sdeuoc.ac.in). ഫോണ്‍: 0494 2407356, 2400 288, 2660600.
പി.ജി പ്രവേശനം: 14 വരെ അപേക്ഷ തിരുത്താം
2023-24 അധ്യയനവര്‍ഷത്തെ പി.ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് വെയ്റ്റിങ് റാങ്ക് ലിസ്റ്റ് കോളജുകള്‍ക്ക് കൈമാറുന്നതിന് മുമ്പ് നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ എല്ലാവിധ തിരുത്തലുകള്‍ (മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യം 14ന് വൈകീട്ട് അഞ്ച് വരെ നീട്ടി. ഒരുതവണ മാത്രമേ എഡിറ്റ് ചെയ്യാനാകൂ എന്നതിനാല്‍ ശ്രദ്ധയോടെ എല്ലാ തിരുത്തലുകളും വരുത്തിയതിനുശേഷം മാത്രമേ അപേക്ഷ പൂര്‍ത്തീകരിക്കാന്‍ പാടുള്ളൂ. പി.ജി ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും 14ന് വൈകീട്ട് അഞ്ച് വരെ ലഭ്യമാകും.
അതിഥി അധ്യാപക അഭിമുഖം
സര്‍വകലാശാല ഭൗതികശാസ്ത്ര പഠനവകുപ്പില്‍ അസി. പ്രഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കാന്‍ പട്ടിക തയാറാക്കുന്നു. താൽപര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17ന് രാവിലെ 10ന് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം.
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: സെപ്റ്റംബർ 11ന് തുടങ്ങുന്ന അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷക്ക് ആഗസ്റ്റ് 23 വരെയും ഫൈനോടെ 24 വരെയും സൂപ്പർ ഫൈനോടെ 25 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 11ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ആഗസ്റ്റ് 22 വരെയും ഫൈനോടെ 24 വരെയും സൂപ്പർ ഫൈനോടെ 26 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഒക്ടോബർ 11ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 14 മുതൽ 25 വരെയും ഫൈനോടെ സെപ്റ്റംബർ ഒന്ന് വരെയും സൂപ്പർ ഫൈനോടെ നാല് വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ ടൈംടേബിൾ
ആഗസ്റ്റ് 21ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ (2021 സ്കീം) പ്രാക്ടിക്കൽ, സെപ്റ്റംബർ ഏഴ് മുതൽ 19 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മേയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ആഗസ്റ്റ് 22നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.