വാഴ്സിറ്റി വാർത്തകൾ- 24 സെപ്റ്റംബർ 2023
text_fieldsകാലിക്കറ്റ്
നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ട്രാന്സ്ലേഷന് റിസര്‍ച് സെന്ററിലേക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അനുവദിച്ച ആറ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളില്‍ അഞ്ചെണ്ണത്തിലേക്ക് അഭിമുഖം നടത്തി സമര്‍പ്പിച്ച സെലക്ഷന് ലിസ്റ്റുകള്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം മേഖലകളില്‍ ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.
പി.ജി ലേറ്റ് രജിസ്ട്രേഷന്
കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളില്‍ പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷന് അവസരം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യം 30ന് വൈകീട്ട് നാല് വരെ. പ്രവേശനം ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. യോഗ്യതയുള്ളവര്‍ക്ക് പരമാവധി നാല് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.
ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ്സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, എം.എസ്സി ഫാഷന്‍ ആൻഡ് ടെക്സ്റ്റൈല്‍ ഡിസൈനിങ് കോഴ്സുകള്‍ക്ക് ജനറല്‍, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272.
എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വടകര സി.സി.എസ്.ഐ.ടിയില്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26ന് രാവിലെ 11ന് സി.സി.എസ്.ഐ.ടി ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 9447150936, 9446993188.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 25 മുതല്‍ 29 വരെ നടക്കും. വിശദവിവരങ്ങള്‍ക്ക് അധ്യാപകര്‍ അതത് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടണം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്സി ഫോറന്‍സിക് സയന്‍സ്, അപ്ലൈഡ് പ്ലാന്റ് സയന്‍സ് നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പൊതുപ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല സെന്ററുകളിലെ 2023-24 അധ്യയനവര്‍ഷത്തെ ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ ലേറ്റ് രജിസ്ട്രേഷന് 26 വരെ നടത്താം. ഇന്റഗ്രേറ്റഡ് ബി.പി.ഇക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജനറല്‍ വിഭാഗത്തിന് 875 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 550 രൂപയുമാണ് അപേക്ഷഫീസ്. പ്രവേശന പരീക്ഷ ഒക്ടോബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ സര്‍വകലാശാല കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
ആരോഗ്യം
തിയറി, പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ
തൃശൂർ: ഒക്ടോബർ നാലു മുതൽ 11 വരെ നടക്കുന്ന ഒന്നാം വർഷ എം.എസ്.സി.എം.എൽ.ടി പാത്തോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 30 മുതൽ ഒക്ടോബർ നാലുവരെ നടക്കുന്ന ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ മൂന്നു മുതൽ 12 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ എം.എസ്.സി എം.എൽ.ടി ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ എം.എസ്.സി എം.എൽ.ടി മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ് ഫലം
ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.