വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
അറബിക് കോഴ്സ്: റാങ്ക് പട്ടിക
സര്‍വകലാശാല അറബിക് പഠനവിഭാഗം 2023-24 അധ്യയനവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിനായി പഠനവിഭാഗത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0494 2407016, 2407254.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ബി.ഡി.എസ് 2007, 2008 പ്രവേശനം ഒന്നാംവര്‍ഷ പാര്‍ട്ട് 1, 2 സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ആറിന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും നവംബര്‍ 11ന് മുമ്പ് പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 13ന് തുടങ്ങും. വിശദ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാം
ന്യൂഡല്‍ഹിയിലെ കണ്‍സോര്‍ട്യം ഫോര്‍ എജുക്കേഷനല്‍ കമ്യൂണിക്കേഷന്‍ (സി.ഇ.സി) കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്.സി, വിദ്യാഭ്യാസ പഠനവിഭാഗം, ഐ.ക്യൂ.എ.സി എന്നിവയുമായി സഹകരിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ ആറുമുതല്‍ എട്ടുവരെ സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 10 വിഷയങ്ങളില്‍ പ്രബന്ധാവതരണത്തിനും പോസ്റ്റര്‍ തയാറാക്കാനും അവസരമുണ്ട്. ഒക്ടോബര്‍ 31നകം പ്രബന്ധത്തിന്റെ പൂര്‍ണരൂപവും ബയോഡേറ്റയും നല്‍കണം. ഇ-മെയില്‍: seminar.emmrc.gamil.com വിവരങ്ങള്‍ക്ക്: 9447539069 (ഡോ. എ. ഹമീദ്), 94466 45939 (ഡോ. മനോജ് ജി. പ്രവീണ്‍), 9495108193 (രാജന് തോമസ്).
പരീക്ഷ ഫലം
ഒന്നാം വര്‍ഷ ബി.എഫ്.എ ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
എം.എ കംപാരറ്റിവ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട്ടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, എം.എസ് സി ഫാഷന്‍ ആൻഡ് ടെക്സ്റ്റൈല്‍ ഡിസൈനിങ് കോഴ്സുകളിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ ആറ്. ഫോണ്‍: 0495 2761335, 9645639532, 9895843272.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.