Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
books
cancel

കാലിക്കറ്റ്

ഗ്രേ​ഡ് കാ​ര്‍ഡ് വി​ത​ര​ണം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ന​വം​ബ​ര്‍ എ​ട്ടി​ന് ഫ​ലം പ്ര​ഖ്യാ​പി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ര്‍ഡു​ക​ള്‍ അ​ത​ത് സെ​ന്റ​റു​ക​ളി​ല്‍നി​ന്ന് വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ര്‍ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2019 ജൂ​ലൈ​യി​ല്‍ ന​ട​ന്ന വി​ദൂ​ര വി​ഭാ​ഗം എം.​ബി.​എ (സി.​യു.​സി.​എ​സ്.​എ​സ് 2014 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ സം​സ്കൃ​ത സാ​ഹി​ത്യം (സ്പെ​ഷ​ല്‍), അ​റ​ബി​ക്, സോ​ഷ്യോ​ള​ജി, മ​ല​യാ​ളം ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​ന്ദി, സം​സ്കൃ​ത സാ​ഹി​ത്യം ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മ​ഞ്ചേ​രി​യി​ലു​ള്ള സി.​സി.​എ​സ്.​ഐ.​ടി​യി​ല്‍ മാ​ത്ത​മാ​റ്റി​ക്സി​ല്‍ ഗെ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ ജ​നു​വ​രി ഒ​ന്നി​നു മു​മ്പ് രേ​ഖ​ക​ള്‍ സ​ഹി​തം ഇ-​മെ​യി​ലി​ല്‍ അ​പേ​ക്ഷ ന​ല്‍ക​ണം. ccsitmji@uoc.ac.in.

കണ്ണൂർ

ഇ​ന്ന​ത്തെ ഇ​ന്റ​ർ​വ്യൂ മാ​റ്റി

ക​ണ്ണൂ​ർ: എം​പ്ലോ​യ്മെൻറ് എ​ക്സ്ചേ​ഞ്ച് വ​ഴി വ​നി​ത ഹോ​സ്റ്റ​ൽ മേ​ട്ര​ൻ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​തി​ന് ബു​ധ​നാ​ഴ്ച താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ഇ​ന്റ​ർ​വ്യൂ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2022), നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2023) ബി.​ടെ​ക് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് (സ​പ്ലി​മെ​ന്റ​റി-​മേ​ഴ്‌​സി ചാ​ൻ​സ് -2007 മു​ത​ൽ 2014 അ​ഡ്മി​ഷ​ൻ) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 2024 ജ​നു​വ​രി എ​ട്ടു മു​ത​ൽ 15 വ​രെ ക​ണ്ണൂ​ർ, ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബ്ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university information
News Summary - university information
Next Story