സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഗ്രേഡ് കാര്‍ഡ്
വിദൂര വിദ്യാഭ്യാസ വിഭാഗം 2021 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എ അറബിക് ഏപ്രില്‍ 2023 ന്റെ കണ്‍സോളിഡേറ്റഡ് ഗ്രേഡ്കാര്‍ഡും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും കാലിക്കറ്റ് സര്‍വകലാശാല മെയിന്‍ സെന്റര്‍ ഉള്ളവര്‍ അതത് സബ് സെന്ററില്‍ നിന്ന് കൈപ്പറ്റണം. മറ്റ് സെന്ററുകളില്‍ നിന്നുള്ള വിദ്യാർഥികള്‍ അതത് മെയിന്‍ സെന്ററില്‍ നിന്നാണ് കൈപ്പറ്റേണ്ടത്.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകള്‍ / എസ്.ഡി.ഇ/ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികള്‍ക്കായുള്ള വിവിധ യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാര്‍ച്ച് 13 ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് ഏപ്രില്‍ 2022 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ്, എം.എ മലയാളം, എം.എ ഹിസ്റ്ററി നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എ നവംബര്‍ 2021 രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി, മാസ്റ്റര്‍ ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍, (സി.ബി.സി.എസ്.എസ്) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് എം.എസ് സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി, മാസ്റ്റര്‍ ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകള്‍ക്ക് 26 വരെയും എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ 27 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ വിവിധ പി.ജി. (സി.ബി.സി.എസ്.എസ്) നവംബര്‍ 2022, നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
ആരോഗ്യം
പരീക്ഷ അപേക്ഷ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല മാർച്ച് 11ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 13ന് ആരംഭിക്കുന്ന ഒന്നാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ 26 വരെയും അധിക പിഴയോടെ 27 വരെയും രജിസ്ട്രേഷൻ നടത്താം.
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന നാലാം വർഷ ബി.എസ് സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് മാർച്ച് ഒന്ന് മുതൽ 15 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ ടൈംടേബിൾ
ഫെബ്രുവരി 28 മുതൽ മാർച്ച് ഏഴ് വരെ നടക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, ഫെബ്രുവരി 19ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷ, നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, ഒന്നാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷണല്‍ തെറപ്പി ഡിഗ്രി സപ്ലിമെന്ററി (2020 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, മാർച്ച് 13 മുതൽ 18 വരെ നടക്കുന്ന എം.ഡി ഹോമിയോപ്പതി പാർട്ട് II ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം
ഡിസംബറിൽ നടന്ന മൂന്നാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി, ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം), ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം), എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റേയും സോഫ്റ്റ് കോപ്പിക്ക് 19നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.